വാക്കേറ്റത്തിനിടെ മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

തിരുവനന്തപുരം: (www.kvartha.com 20.10.2018) വാക്കേറ്റത്തിനിടെ മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു. ആറ്റിങ്ങലില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍ (55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒന്‍പതരമണിയോടെ ആറ്റിങ്ങലിലെ ഓട്ടോ ഡ്രൈവറായ മകന്‍ ശരത്തും പിതാവ് ശശിധരന്‍ നായരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ മകന്‍ അച്ഛനെ കുത്തുകയും ആയിരുന്നു. കുത്തേറ്റയുടന്‍ തന്നെ നിലത്തുവീണ ശശിധരന്‍ നായരെ ഉടന്‍ തന്നെ ശരത്തും അമ്മയും വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Son killed father in Attingal, Thiruvananthapuram, News, Local-News, Crime, Criminal Case, Murder, Police, Arrested, Son, Kerala

ശരത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ അടുത്തിടെയാണു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ഭാര്യ: രാധാമണി. മക്കള്‍: ശരത്ത്, ശാരിക.
Keywords: Son killed father in Attingal, Thiruvananthapuram, News, Local-News, Crime, Criminal Case, Murder, Police, Arrested, Son, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?