സമീറിന്റെ കൊല: ഭാര്യയും കാമുകനും അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 10.10.2018) എടപ്പദവ് ഗുഞ്ചിമുട്ട് ബദഗുളിപ്പാടിയിലെ മുഹമ്മദ് സമീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. ഫിര്‍ദൗസ് (28), കാമുകന്‍ കര്‍ക്കലയിലെ ആസിഫ് (34) എന്നിവരെയാണ് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഹൊസൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് തമിഴ്‌നാട് ദേവദനപ്പട്ടി പോലീസ് അറസ്റ്റു ചെയ്തത്.



സമീറിനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തമിഴ്നാട് വെച്ച് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഫിര്‍ദൗസിന്റെ രണ്ടാം ഭര്‍ത്താവായിരുന്നു സമീര്‍. ആദ്യത്തെ ഭര്‍ത്താവിനെ നേരത്തെ മൊഴിചൊല്ലിയിരുന്നു. സമീറും ഫിര്‍ദൗസും തമ്മിലുള്ള വിവാഹത്തിനു ശേഷം ബംഗളൂരുവില്‍ ഡ്രൈവറായ ആസിഫുമായി ഫിര്‍ദൗസ് അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ആസിഡ് ഒഴിച്ചാണ് സമീറിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുന്നിന്‍ചെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.

Related News:
സമീറിന്റെ കൊലപാതകം; ഭാര്യ പ്രതിക്കൂട്ടില്‍, കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി സ്വര്‍ണവും പണവുമായി രാജ്യം വിട്ടതായി സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, arrest, Police, Top-Headlines, Crime, Murder, Murder-case, Mohammed Sameer murder – police confirm arrest of wife, lover
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?