റോഡില്‍ കയറും വടവും കെട്ടിയുള്ള ട്രാഫിക് നിയന്ത്രണം വേണ്ട; ബാരിക്കേഡുകളും റിഫ് ളക്ടറുകളും ഡ്രൈവര്‍ക്ക് ദൂരെ നിന്ന് കാണാന്‍ കഴിയണമെന്ന് ഡിജിപി

തിരുവനന്തപുരം: (www.kvartha.com 13.10.2018) ട്രാഫിക് നിയന്ത്രണം മികവുറ്റതാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. റോഡില്‍ കയറും വടവും കെട്ടിയുള്ള ട്രാഫിക് നിയന്ത്രണം വേണ്ടെന്നും ബാരിക്കേഡുകളും റിഫ് ളക്ടറുകളും ഡ്രൈവര്‍ക്ക് ദൂരെ നിന്ന് കാണാന്‍ കഴിയുന്ന തരത്തിലാകണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. യാതൊരു കാരണവശാലും റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്ന് ബെഹ്‌റ മുന്നറിയിപ്പ് നല്‍കി.

ഗതാഗതം നിയന്ത്രിക്കുന്നതിന് കയറും വടവും അശാസ്ത്രീയമായി ഉപയോഗിക്കുന്നത് അപകടം വരുത്തുന്നതായി കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.

Kerala, Thiruvananthapuram, News, Behra, Road, Traffic Law, Illegal-traffic, Human- rights, DGP ordered on illegal traffic


ഗതാഗതം വഴിതിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് വളരെ മുമ്പേ അക്കാര്യം നിര്‍ദേശിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കണം. സ്ഥലത്ത് ആവശ്യത്തിനു പോലീസുകാരെയും നിയോഗിക്കണം. ഗതാഗതം നിയന്ത്രിക്കുന്നതിന് സ്ഥാപിക്കുന്ന ബാരിക്കേഡുകളും അതിലെ റിഫ് ളക്ടറുകളും ഡ്രൈവര്‍മാര്‍ക്ക് വളരെ ദൂരത്തു നിന്നു തന്നെ കാണാവുന്ന വിധത്തിലായിരിക്കണം. സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

Keywords: Kerala, Thiruvananthapuram, News, Behra, Road, Traffic Law, Illegal-traffic, Human- rights, DGP ordered on illegal traffic 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?