ശബരിമല അനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെ നഗരത്തിലിറങ്ങി

മാവേലിക്കര: (www.kvartha.com 17.10.2018) ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ മാവേലിക്കര നഗരത്തില്‍ പരമശിവനിറങ്ങി. കാണികളില്‍ കൗതുകം നിറച്ചുകൊണ്ടായിരുന്നു മാവേലിക്കര സുദര്‍ശനന്റെ ഇത്തവണത്തെ ഒറ്റയാള്‍ പ്രകടനം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം, ദേവസ്വം ബോര്‍ഡിന്റെ സമവായ ചര്‍ച്ച വിജയിക്കട്ടെ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡ് ശൂലത്തില്‍ തൂക്കിയുള്ള യാത്ര കാണികള്‍ക്ക് കൗതുകമായി.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കണ്ടിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിന് മുമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം തട്ടാരമ്പലം, മിച്ചല്‍ ജംഗ്ഷന്‍, പുതിയകാവ് എന്നിവിടങ്ങള്‍ ചുറ്റി വൈകിട്ട് ആറു മണിയോടെ പുതിയകാവ് ക്ഷേത്രത്തില്‍ സമാപിച്ചു. ഒറ്റയാള്‍ സമരത്തിലൂടെ കേരളത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ നാടന്‍ കലാകാരനും സിനിമ- സീരിയല്‍ താരവുമായ മാവേലിക്കര സുദര്‍ശനന് 2013ല്‍ ഫോക്ക്‌ലോര്‍ അവാര്‍ഡ്, 2016ല്‍ ഫോക്ക്‌ലോര്‍ ഫെലോഷിപ്പ് എന്നിവയുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Lord Shiva came to the city to preserve the Sabarimala rituals, Mavelikkara, News, Sabarimala Temple, Religion, Trending, Protesters, Women, Kerala.

പരിണയം, പട്ടുസാരി എന്നീ സീരിയലുകളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്ത സുദര്‍ശനന്‍ പുതിയ സീരിയലായ തേനും വയമ്പിലെ വെളിച്ചപ്പാട് വേഷത്തിന്റെ ചിത്രീകരണ തിരക്കിനിടെയാണ് വ്യത്യസ്തമായ പരമശിവന്റെ വേഷമണിഞ്ഞ് പ്രതിഷേധത്തിനായി എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lord Shiva came to the city to preserve the Sabarimala rituals, Mavelikkara, News, Sabarimala Temple, Religion, Trending, Protesters, Women, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?