തത്കാലം അധികാരികള്‍ മാറിനില്‍ക്കൂ: റിവ്യൂ പെറ്റീഷനില്‍ തീരുമാനം വരട്ടെ, പന്തളം രാജകുടുംബം

തിരുവനന്തപുരം: (www.kvartha.com 20.10.2018) കോടതില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിവ്യൂ പെറ്റീഷനില്‍ കോടതി തീരുമാനം ആകുന്നതുവരെ ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കുന്നതില്‍ നിന്നും അധികാരികള്‍ മാറി നില്‍ക്കുന്നതാണ് നല്ലതെന്നു ചൂണ്ടിക്കാട്ടി പന്തളം രാജകുടുംബം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കത്തയച്ചു.

പൂര്‍ണരൂപം:

TDB മുന്‍പാകെ സമര്‍പ്പിക്കുന്ന അപേക്ഷ

ഇപ്പോഴത്തെ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ covenantile വകുപ്പുകള്‍ ഉപകാരം ചെയ്യും എന്നു കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ ഞാനും കുടുംബ സംഘടന നിര്‍വാഹക സംഘവും ബോര്‍ഡിന് കൊടുത്ത ഉപദേശം പരിഗണിക്കാന്‍ ബോര്‍ഡ് തയ്യാറല്ല എന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞതായി കേള്‍ക്കാന്‍ ഇടയായി.

 Pandalam royal family Sent Letter to TDB, Thiruvananthapuram, News, Religion, Sabarimala Temple, Trending, Controversy, Letter, Application, Kerala

Covenant ഒരിക്കലും നശിപ്പിക്കാന്‍ പറ്റുന്ന ഒരു ഉടമ്പടി അല്ല. ബോര്‍ഡ് വിപരീതമായിട്ടാണ് ഈ ഉടമ്പടി കാണുന്നത് എങ്കില്‍ ബോര്‍ഡിന്റെ ഭരണഘടനയുടെ സ്ഥിതിയും അങ്ങിനെ തന്നെ ആയിരിക്കും എന്നുകൂടി പറയട്ടെ. സത്യ പ്രതിജ്ഞക്കും വില ഇല്ലാതെ വന്നു എന്നു കാണുന്നു. അതിനാല്‍ കോടതില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിവ്യൂ പെറ്റീഷനില്‍ കോടതി തീരുമാനം ആകുന്നതുവരെ ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കുന്നതില്‍ നിന്നും അധികാരികള്‍ മാറി നില്‍ക്കുന്നതാണ് നല്ലത്.

ഇതെല്ലാം പൂര്‍ണമായി ബോര്‍ഡ് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ആണ് എന്നു പറയേണ്ടതില്ലല്ലോ. ബോര്‍ഡിനെ തന്നെ ഇല്ലാതാക്കാന്‍ ബോര്‍ഡ് അധികാരികള്‍ തന്നെ വഴി തുറന്നു കൊടുക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ എന്ത് തെറ്റാണു ഉള്ളത്. TDB ഭരണ നിയമങ്ങള്‍ പാലിക്കാന്‍ ബോര്‍ഡ് ഉത്തരവാദി അല്ലെങ്കില്‍ നിയമം പാലിച്ചു കര്‍മം ചെയ്യുന്ന ക്ഷേത്ര ജീവനക്കാരുടെ മേല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത് നിയമപരമായി ശരിക്കും തെറ്റാണ് എന്നും പറയാന്‍ ആഗ്രഹിക്കുന്നു.

എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് തിരിച്ചു വേറെ എന്തോ നടത്തി എടുക്കാന്‍ ഉള്ള ശ്രമം തന്നെ ആണ് എന്നും സംശയിക്കുന്നു. കഴിഞ്ഞദിവസത്തെ ബോര്‍ഡ് മീറ്റിംഗ് തീരുമാനം പുറത്തു വന്ന സ്ഥിതിക്ക് സര്‍ക്കാരും കോടതി തീരുമാനം വരുന്നതുവരെ സംയമനം പാലിക്കും എന്ന തീരുമാനം എടുക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു.

ബഹുമാനത്തോടെ,

രാജരാജവര്‍മ (R R Varma)

Pandalam Palace

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pandalam royal family Sent Letter to TDB, Thiruvananthapuram, News, Religion, Sabarimala Temple, Trending, Controversy, Letter, Application, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?