കെ.എം.സി.സി ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍


ഷാര്‍ജ: കെ.എം.സി.സി ഷാര്‍ജ കാസര്‍ക്കോട് ജില്ലാ പ്രസിഡന്റായി ജമാല്‍ ബൈത്താന്‍സും, ജനറല്‍ സെക്രട്ടറിയായി ഗഫൂര്‍ ബേക്കലും, ട്രഷററായി സി.ബി കരീമും തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച ഷാര്‍ജ മിഡില്‍ ഈസ്ററ് ചന്ദ്രിക ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. നേരത്തെ തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റായിരുന്ന ജമാല്‍ തിരുവനതപുരം സി.എച് സെന്റര്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ്. ഗഫൂര്‍ ബേക്കല്‍ ഇത് രണ്ടാമത് തവണയാണ് കാസര്‍ക്കോട് ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയാവുന്നത്.

മറ്റു ഭാരവാഹികള്‍: മാഹിന്‍ ബാദുഷ, നസീബ് ചന്തേര, ബഷീര്‍ മാണിയൂര്‍, കരീം കൊളവയല്‍ (വൈസ് പ്രസിഡന്റ്) ശരീഫ് പൈക്ക, കാസിം ചാനടുക്കം, അറഫാത് മാസ്തിഗുഡ്ഡ, റിയാസ് ചെര്‍ക്കള (സെക്രട്ടറി). റിട്ടേണിങ് ഓഫീസര്‍ നിസാര്‍ വെള്ളിക്കുളങ്ങര, നിരീക്ഷകന്മാരായ യാസീന്‍ വെട്ടം, യാസീന്‍ പാളയം എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാര്‍ജ കെ.എം.സി.സി പ്രസിഡന്റ് ടി.കെ അബ്ദുല്‍ ഹമീദ് ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. സകീര്‍ കുമ്പള അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കേന്ദ്ര വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര, ഷാര്‍ജ കെ.എം.സി.സി ഭാരവാഹികളായ ബഷീര്‍ ഇരിക്കൂര്‍, ഇഖ്ബാല്‍ അള്ളാംകുളം, ശാഫി ആലക്കോട് സംസാരിച്ചു. ഗഫൂര്‍ ബേക്കല്‍ സ്വാഗതവും സി.ബി കരീം നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?