ബ്യൂട്ടി പാര്‍ലറുകളില്‍ മസാജ് ചെയ്യാനെന്ന വ്യാജേനയെത്തി മോഷണം; യുവതി പിടിയില്‍
പെരുമ്പാവൂര്‍ : (www.kvartha.com 13.10.2018) ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന യുവതി അറസ്റ്റില്‍. ബ്യൂട്ടി പാര്‍ലറുകളില്‍ മസാജ് ചെയ്യാനെന്ന വ്യാജേനയെത്തി മോഷണം നടത്തുന്ന അരൂര്‍ പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ഷീബയാണ് (45) പിടിയിലായത്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലായി 23 മോഷണ കേസുകളില്‍ പ്രതിയായ ഇവര്‍ മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കണം.
മസാജു ചെയ്യുന്ന ബ്യൂട്ടീഷന്റെ സ്വര്‍ണ മോതിരം അലര്‍ജിയുണ്ടാക്കുന്നുവെന്നും അതിനാല്‍ ഊരിവയ്ക്കണമെന്നും ഷീബ ആവശ്യപ്പെടും. ഇതിനിടെ സൗഹൃദ സംഭാഷണവും മസാജും തുടരുന്നതിനിടെ മേശയില്‍ നിന്ന് മോതിരം കൈക്കലാക്കുകയാണ് ഇവരുടെ രീതി.
പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനു സമീപത്തെ ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയുടെ മോതിരം സമാന രീതിയില്‍ ഇവര്‍ തട്ടിയെടുത്തു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് പിടിയിലായത്. മോതിരം നഷ്ടമായ വിവരം അറിഞ്ഞു ജീവനക്കാരി ഇവരുടെ പിന്നാലെ ഓടിയെങ്കിലും ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. ജീവനക്കാരിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രേഖാചിത്രം തയാറാക്കി എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അയച്ചു.
ഇതേത്തുടര്‍ന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരൂരിലെ വാടക വീട്ടില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. പെരുമ്പാവൂരിലെ വിവിധ ബ്യൂട്ടി പാര്‍ലറുകളില്‍ നിന്ന് ഇവര്‍ക്കെതിരെ സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന പരാതി പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman arrested for theft case, Perumbavoor, News, Local-News, theft, Police, Arrested, Remanded, Jail, Kerala.

Powered by Info News For You

Comments
Post a Comment