ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു; ഗതാഗതം തടസപ്പെട്ടു

കുമ്പള: (www.kasargodvartha.com 11.10.2018) ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പോലീസിലേല്‍പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സിയുടെ മലബാര്‍ ബസിനു നേരെയാണ് വ്യാഴാഴ്ച 3.30 മണിയോടെ ആരിക്കാടിയില്‍ വെച്ച് കല്ലേറുണ്ടായത്.

കല്ലെറിഞ്ഞയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. സ്ഥലത്തു വെച്ചും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷവും ഇയാള്‍ അക്രമാസക്തനായിരുന്നു. കുമ്പള സി ഐ പ്രേംസദന്‍, എസ് ഐ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ടാണ് വാഹനഗതാഗതം പുന:സ്ഥാപിച്ചത്.



Keywords: Kasaragod, Kerala, news, Kumbala, Natives, KSRTC-bus, Top-Headlines, Stone pelting against KSRTC Bus
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?