വിദ്യാര്‍ത്ഥികളുടെ ഫീസ് തുക കാണാതായതിന് യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; യുവതി വനിതാ കമ്മീഷനെ സമീപിച്ചു, പോലീസിനോടും ലേബര്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: (www.kvartha.com 13.10.2018) ജോലിയില്‍ നിന്നും യുവതിയെ പിരിച്ചു വിട്ട സംഭവത്തില്‍ വനിതാ കമ്മീഷന്‍ പോലീസിനോടും ലേബര്‍ഓഫീസറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന മിനി അദാലത്തില്‍ കമ്മീഷന്‍ അംഗം ഷിജി ശിവജിയാണ് റിപ്പോര്‍ട്ട് തേടാന്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് തുക കാണാതായെന്നും അത് എടുത്തെന്ന് ആരോപിച്ചാണ് പിരിച്ചുവിട്ടതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഈ ആരോപണത്തില്‍ കഴമ്പില്ലെന്നും അകാരണമായി പിരിച്ചു വിടുകയാണുണ്ടായതെന്നും യുവതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റെയില്‍വേ ആശുപത്രിയിലെ പുരുഷ ഡോക്ടര്‍ പീഡിപ്പിച്ചെന്ന കീഴ്ജീവനക്കാരിയുടെ പരാതിയില്‍ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നിര്‍ദേശ പ്രകാരം വകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടാനും തീരുമാനിച്ചു. ഈ ഡോക്ടര്‍ക്കെതിരെ നേരത്തെയും പോലീസിനും കമ്മീഷനും പരാതികള്‍ ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

അദാലത്തില്‍ കുടുംബപ്രശ്‌നങ്ങളും ഗാര്‍ഹിക പീഡന പരാതികളുമാണ് കൂടുതല്‍ പരിഗണിച്ചത്. കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ മിനി അദാലത്തുകള്‍ തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത അദാലത്ത് ഈ മാസം 23 ന് കമ്മീഷന്‍ ആസ്ഥാനത്ത് തന്നെ നടത്തും. അദാലത്തില്‍ 36 കേസുകള്‍ പരിഗണിച്ചു. പതിമൂന്നെണ്ണം തീര്‍പ്പാക്കി.

പതിനേഴ് കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. നാല് കേസുകളില്‍ അന്വേഷണവും രണ്ട് കേസുകളില്‍ കൗണ്‍സലിംഗും നടത്താന്‍ തീരുമാനിച്ചു. അദാലത്തിന് കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ്‌കുമാര്‍, എസ് ഐ  എല്‍ രമ,  ലോ ഓഫീസര്‍ പി. വനജ കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Woman, Kerala, News, Job, Kerala Women's Commission, Woman Dismissed from Job; complained


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?