ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്, വരുന്ന മണ്ഡലകാലം മുതല്‍ തന്നെ യുവതികള്‍ക്ക് ദര്‍ശനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: (www.kvartha.com 03.10.2018) ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് ഇത്തരമൊരു വിധി പ്രസ്താവിച്ചതെന്നതിനാല്‍ പുനപരിശോധന ഹര്‍ജി കൊടുത്താലും വിധിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും കോടതി എന്ത് പറഞ്ഞുവോ അത് ചെയ്യുക എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

വരുന്ന മണ്ഡലകാലം മുതല്‍ തന്നെ യുവതികള്‍ക്ക് ദര്‍ശനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് റിവ്യൂ ഹര്‍ജി വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. സ്ത്രീകള്‍ക്കായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആദ്യം നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കര്‍ക്കശമായി എതിര്‍ത്തതോടെ പിന്മാറുകയായിരുന്നു. റിവ്യൂ ഹര്‍ജിയുമായി ബന്ധപ്പെട്ട പ്രസിഡന്റിന്റെ നിലപാട് വ്യക്തിപരമാണെന്നും സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും രാവിലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.



Keywords: Kerala, Thiruvananthapuram, News, Shabarimala, Youth, Supreme Court of India, Verdict, Religion, Will not submit review petition on Shabarimala verdict 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?