കാഴ്ച നഷ്ടപ്പെട്ട വയോധികനെ ബന്ധുക്കള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു കടന്നു
അഞ്ചല്‍: (www.kvartha.com 04.10.2018) കാഴ്ച നഷ്ടപ്പെട്ട വയോധികനെ ബന്ധുക്കള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ആര്‍ച്ചല്‍ ചാവരുകാവിനു സമീപമുള്ള ആളൊഴിഞ്ഞ റബര്‍ തോട്ടത്തിലാണ് പുനലൂര്‍ നരിക്കല്‍ മടന്തകുഴി സ്വദേശി വേലപ്പനെ(65) ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന ഇയാളെ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്നു തോട്ടത്തില്‍ നിന്നും പുറത്തുകൊണ്ടുവരികയും വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഏരൂര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കുന്നിക്കോട് പോലീസുമായി ബന്ധപ്പെടുകയും വേലപ്പന്റെ വീട് കണ്ടെത്തുകയുമായിരുന്നു. വേലപ്പന്‍ കുറെനാളുകളായി ബന്ധുക്കളുടെ കൂടെയായിരുന്നു താമസമെന്നു ഭാര്യയും മക്കളും പറയുന്നു. കാഴ്ച നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വേലപ്പനെ ബന്ധുക്കള്‍ രാത്രിയില്‍ ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.
എരൂര്‍ എസ്.ഐ. സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേലപ്പനുമായി നരിക്കല്‍ മടന്തകുഴിയിലെ വീട്ടിലെത്തുകയും വേലപ്പന് അവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കാന്‍ ഭാര്യയോടും മക്കളോടും ആവശ്യപ്പെടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Relatives give up blind man, Family, News, Local-News, Natives, Food, Drinking Water, Police, Kerala.

Powered by Info News For You

Comments
Post a Comment