മലേഗാവ് സ്‌ഫോടനക്കേസ്: ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി

മുംബൈ:(www.kasargodvartha.com 30/10/2018) മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായ 7 പേര്‍ക്കെതിരെയും പ്രത്യേക എന്‍ഐഎ കോടതി തീവ്രവാദഗൂഡാലോചന കുറ്റം ചുമത്തി. സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനക്കുറ്റത്തിന് പുറമേ ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്.

കേസിലെ മറ്റു പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരേയാണ് മുംബൈയിലെ എന്‍ഐഎ കോടതി കുറ്റംചുമത്തിയത്. കുറ്റം ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന കേണല്‍ പുരോഹിതിന്റെ ആവശ്യം തള്ളിയാണ് കോടതി നടപടി.

News, Mumbai, National, Court, Top-Headlines,7 accused in 2008 Malegaon blast booked for terror conspiracy, murder

2008 സെപ്തംബറിലായിരുന്നു മലേഗാവിലെ മുസ്ലീം പള്ളിക്ക് സമീപം ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടന്നത്.യുഎപിഎ പ്രകാരം കുറ്റം ചുമത്തുന്നത് സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എന്‍ഐഎ കോടതിയുടെ നടപടി. കേസില്‍ എന്‍ഐഎ കോടതി നവംബര്‍ രണ്ടിന് വാദം കേള്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Court, Top-Headlines,7 accused in 2008 Malegaon blast booked for terror conspiracy, murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?