സോഹന്‍ ചിത്രത്തില്‍ സീനു ലാല്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി കുള്ളന്‍ വേഷത്തില്‍ മമ്മൂട്ടി; ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം പി.വി. ഷാജി കുമാര്‍


വേറിട്ട വേഷങ്ങളിലൂടെ സിനിമാ ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു. സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഡബിള്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ സിനിമയുടെ പേരും മറ്റു വിവരങ്ങളും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

മമ്മൂട്ടിക്ക് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. പി.വി. ഷാജി കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്. ടേക്ക് ഓഫിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് പി.വി ഷാജികുമാറും ചേര്‍ന്നായിരുന്നു. ജീവിതഗന്ധിയായ കഥയില്‍ സസ്‌പെന്‍സും ചിരിയും സെന്റിമെന്‍സും ആക്ഷനും പ്രണയവുമെല്ലാം ചേര്‍ന്ന കഥാപാത്രമാകും ചിത്രത്തിലെ കുള്ളന്‍ എന്നാണ് വിവരം.

ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് ഗെറ്റപ്പുകളുണ്ടെന്നാണ് വിവരം. തമിഴിലെ പ്രശസ്ത ബാനറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തവര്‍ഷമാകും ചിത്രീകരണം ആരംഭിക്കുക. ഇപ്പോള്‍ തെലുങ്കുചിത്രം യാത്രയുടെ അവസാനഘട്ട ചിത്രീകരണത്തിലാണ് മമ്മൂട്ടി. ഉണ്ട, മധുരരാജ, മാമാങ്കം എന്നീ മമ്മൂട്ടി ചിത്രങ്ങളും ചിത്രീകരണ ഘട്ടത്തിലാണ്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായും വൈകാതെ ഔദ്യാഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?