കോണിപ്പടിയില്‍ നിന്നും തലകറങ്ങി വീണ് ഗ്രില്‍സില്‍ തല കുടുങ്ങിയ വീട്ടമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
കാസര്‍കോട്: (www.kasargodvartha.com 05.10.2018) കോണിപ്പടിയില്‍ നിന്നും തലകറങ്ങി വീണ് ഗ്രില്‍സില്‍ തല കുടുങ്ങിയ വീട്ടമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഴ സാധനങ്ങള്‍ വാങ്ങുന്ന തമിഴ്‌നാട് സ്വദേശി ചിത്ര (40) ആണ് അപകടത്തില്‍പ്പെട്ടത്. നെല്ലിക്കുന്നിലെ ഒരു കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നില്‍ക്കുന്നതിനിടെയാണ് ഇവര്‍ തലകറങ്ങി താഴേക്ക് വീണത്.
വീഴ്ചയില്‍ താഴെയുള്ള ഗ്രില്‍സില്‍ ഇവരുടെ തല കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ച ശേഷം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ ഗ്രില്‍സിന്റെ കമ്പിവളച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യഥാസമയം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, House-wife, Natives, House wife's head blocked in Grills; rescued by natives
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, House-wife, Natives, House wife's head blocked in Grills; rescued by natives
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment