അക്ഷരങ്ങളില്‍ ഇതാ അര്‍ത്ഥപൂര്‍ണമായ ഒരു സ്റ്റാര്‍ട്ടപ്; ആര്‍ റോഷന്‍ എഴുതിയ 'സ്റ്റാര്‍ട്ടപ്പ്: തുടങ്ങാം പുതിയ സംരംഭങ്ങള്‍' എന്ന പുസ്തകം തുറക്കുന്ന വാതിലുകളേക്കുറിച്ച്
എസ് എ ഗഫൂര്‍
മാധ്യമപ്രവര്‍ത്തകന്‍ ആര്‍ റോഷന്‍ എഴുതിയ 'സ്റ്റാര്‍ട്ടപ്പ്: തുടങ്ങാം പുതിയ സംരംഭങ്ങള്‍' എന്ന പുസ്തകത്തിന്റെ ചുവടുപിടിച്ച് സമാനമായ നിരവധി പുസ്തകങ്ങള്‍ വരാനിടയുണ്ട്. രണ്ടാണു കാരണം. ഒന്നാമതായി, ഈ മേഖലയേക്കുറിച്ച് ഇത്ര ലളിതമായും എന്നാല്‍ കാമ്പോടെയും രചനാ സാധ്യതയുണ്ട് എന്ന് റോഷന്‍ മാതൃക കാണിച്ചിരിക്കുന്നു. സ്റ്റാര്‍ട്ടപ്പ് എന്നത് ലോകമെമ്പാടുമെന്നത് പോലെതന്നെ മലയാളി യുവത്വത്തില്‍ നല്ലൊരു വിഭാഗത്തിന് പ്രചോദനമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. ഏതു നവീനാശയത്തെയും ഒരേ സമയം ആവേശത്തോടെയും അതുപോലെതന്നെ ജാഗ്രതയോടെയും ഏറ്റുവാങ്ങുന്ന കേരളത്തിനു പുതിയ സംരംഭങ്ങളിലേക്കൊരു വിശ്വസിക്കാവുന്ന വാതില്‍ തുറന്നുകൊടുക്കുകയാണ് ഈ പുസ്തകം.
ലോകം അറിയുന്ന സംരംഭകനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ അവതാരിക ഈ പുസ്തകത്തിന്റെ മാറ്റു കൂട്ടുകയും ചെയ്യുന്നു. 'ലോകം കണ്ട വലിയ സംരംഭങ്ങളൊക്കെ ചെറിയ നിലയില്‍ തുടങ്ങിയവയാണ്. മൈക്രോസോഫ്റ്റും ആപ്പിളും ഗൂഗിളും ഫേസ്ബുക്കുമൊക്കെ ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളായി വളര്‍ന്നിരിക്കുന്നു. ഇവരുടെയൊക്കെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും, ചെറിയ നിലയില്‍ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ പ്രസ്ഥാനങ്ങളൊക്കെ ഇപ്പോഴത്തെ നിലയില്‍ എത്തിയതെന്ന്.' അവതാരികയില്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളും വരൂ ചെറുപ്പക്കാരേ, അവസരങ്ങളുടെ വാതിലില്‍ പകച്ചുനില്‍ക്കാതെ എന്ന് ആഹ്വാനം ചെയ്യുന്നതിനുതുല്യമാണ് ഈ വാചകങ്ങള്‍. ഒമ്പത് വര്‍ഷം മുമ്പ് യൂബര്‍ എന്ന ഓണ്‍ലൈന്‍ ടാക്‌സിക്ക് തുടക്കമിടാന്‍ അമേരിക്കക്കാരായ രണ്ട് യുവാക്കള്‍ക്ക് പ്രേരണയായ കാത്തുനില്‍പ്പിനേക്കുറിച്ച് ആദ്യ അധ്യായത്തില്‍ തന്നെ റോഷന്‍ പറയുന്നുണ്ട്. ട്രാവിസ് കലാനിക്, ഗ്യാരെറ്റ് ക്യാമ്പ് എന്നീ സുഹൃത്തുക്കള്‍ ഒരു വെബ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പാരീസില്‍ എത്തിയതാണ്. ആ തണുത്ത വൈകുന്നേരം മണിക്കൂറുകളോളമാണ് ടാക്‌സിക്കുവേണ്ടി അവര്‍ കാത്തുനില്‍ക്കേണ്ടി വന്നത്. അതിനൊടുവില്‍, ടാക്‌സി വിളിക്കാന്‍ ഒരു മൊബൈല്‍ ആപ് എന്ന ആശയത്തിലേക്ക് അവര്‍ എത്തി.
ദിവസങ്ങളോളം ചര്‍ച്ചകള്‍, കൂടിയാലോചനകള്‍, കൂട്ടലും കിഴിക്കലും. ഒടുവില്‍ യൂബര്‍ എന്ന സംരംഭത്തിന് അവര്‍ തുടക്കം കുറിച്ചു. പിന്നെയുള്ളത് നമ്മുടെ കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമാണല്ലോ. യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ലോകമാകെ വഴികാട്ടിയായി മാറിയിരിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് ആ ചെറുപ്പക്കാര്‍ ലോകത്തെ ഏറ്റവും വലിയ ടാക്‌സി സേവന ശൃംഖലയുടെ ഉടമസ്ഥരായി; പക്ഷേ, കമ്പനിക്ക് സ്വന്തമായി ഒരു ടാക്‌സിപോലും ഇല്ലതാനും!
ഇങ്ങനെ പുതിയ ആശയങ്ങളിലേക്കും അതുവഴി സ്വന്തം ജീവിത വിജയത്തിനു മാത്രമല്ല സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കൂടിയാണ് സ്റ്റാര്‍ട്ടപ്പുകള്‍ കാരണമാകുന്നത്. ആ വിജയത്തെയും വളര്‍ച്ചയെയും യാഥാര്‍ത്ഥ്യബോധത്തോടെ കാട്ടിത്തരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. എങ്ങനെ വേഗം പണക്കാരനാകാം, എങ്ങനെ നല്ല ഭര്‍ത്താവാകാം, കിടപ്പറയിലെ വിജയത്തിന് നൂറ്റൊന്നു വഴികള്‍ തുടങ്ങിയ ആദ്യം കേള്‍ക്കുമ്പോള്‍ കുറേപ്പേരെയെങ്കിലും ആകര്‍ഷിക്കുന്ന അര്‍ത്ഥരഹിതമായ ഇളക്കങ്ങള്‍ മാത്രം നല്‍കുന്ന കാമ്പും കഴമ്പുമില്ലാത്ത നൂറുനൂറു പുസ്തകങ്ങളുമായല്ല ഈ രചനയ്ക്ക് താരതമ്യം. മറിച്ച്, ജീവിതത്തെയും ചുറ്റുപാടുകളെയും സഹജീവികളെയും സമൂഹത്തെയാകെയും അതീവ ഗൗരവത്തിലെടുത്ത് കൂടെ നടന്ന് നല്ല കാര്യങ്ങള്‍ പറഞ്ഞുതന്ന് വഴിതെളിക്കുന്ന സ്‌നേഹധനരായ അധ്യാപകരുടെ റോളാണ് നിര്‍വഹിക്കുന്നത്.
ചെറുതല്ല കാര്യം; അങ്ങനെയാകാന്‍ നമ്മുടെ കാലത്തെ എത്ര രചയിതാക്കള്‍ക്കും എത്ര രചനകള്‍ക്കും സാധിക്കുന്നുണ്ട് എന്നുകൂടി വായനക്കാര്‍ ചോദിച്ചു പോകുന്നത് സ്വാഭാവികം. കൊച്ചുകൊച്ച് അധ്യായങ്ങളായി തിരിച്ച് ലളിതമായ കുറിപ്പുകളിലൂടെയാണ് റോഷന്‍ ഇതെഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത തവണ വായിക്കാനെടുക്കുമ്പോഴും അനായാസം ഉള്ളടക്കത്തിലേക്ക് കടക്കാനാകുന്നു. മോബ്മി, ഓയോ റൂംസ്, ഐഡി ഫ്രഷ്, നെസ്റ്റ് എവേ തുടങ്ങിയ വിജയിച്ച വിവിധ സംരംഭങ്ങളുടെ ജീവനാഡികളായ സംരംഭകരിലേക്ക് വെളിച്ചം വീശുന്ന കുറിപ്പുകള്‍, അവരുടെ ചിത്രങ്ങള്‍ എന്നിവയും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സഹായ സ്ഥാപനങ്ങള്‍, ഇന്‍ക്യുബേറ്ററുകള്‍, സംരംഭകത്വ വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയ ഉപകാരപ്രദമായ നിരവധി വിവരങ്ങള്‍ കൈത്തുമ്പില്‍ ലഭ്യമാക്കാനും റോഷന്‍ ശ്രദ്ധിച്ചിരിക്കുന്നു. വായിച്ചു തീരുമ്പോഴേക്ക് ഏകപക്ഷീയമായ പ്രചോദനം മാത്രമല്ല വസ്തുതാപരമായ വിവരങ്ങളും ഇറങ്ങിത്തിരിച്ചാല്‍ ചെന്നെത്തി മുട്ടേണ്ട വാതിലുകളും ഇതിലുണ്ട് എന്നര്‍ത്ഥം.
കാലം ആവശ്യപ്പെടുന്ന രചനകളുടെ കൂട്ടത്തില്‍ റോഷന്റെ ഈ സംരംഭവും എണ്ണപ്പെടും എന്നതില്‍ സംശയമില്ല. ഇതുമൊരു സ്റ്റാര്‍ട്ടപ് തന്നെയാണ്, അക്ഷരങ്ങള്‍കൊണ്ട് സൃഷ്ടിച്ചെടുത്ത അര്‍ത്ഥപൂര്‍ണമായ സ്റ്റാര്‍ട്ടപ്.

Keywords: Article, Business, Book, Media, Journalist, Book review-Startup -Roshan (A meaningful book which is inspiring us differently), SA Gafoor
Powered by Info News For You
Comments
Post a Comment