ശബരിമലയിലേക്ക് ആന്ധ്രാസ്വദേശികളായ നാല് യുവതികളും; വഴിതടഞ്ഞ് ഭക്തര്‍
കോട്ടയം: (www.kvartha.com 22.10.2018) ശബരിമലയിലേക്ക് ആന്ധ്രാസ്വദേശികളായ നാല് യുവതികളും. എന്നാല്‍ ശബരിമലയിലേയ്ക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂരിലെത്തിയ യുവതികളെ ഭക്തര്‍ തടയുകയായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പന്‍മാരുടെ സംഘത്തോടൊപ്പം എത്തിയ യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയ്ക്കുള്ള യാത്ര അവസാനിപ്പിച്ച് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍ തങ്ങുകയാണ്.
ഞായറാഴ്ച രാത്രി എട്ടരമണിയോടെയായിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നുള്ള ഇരുപതോളം വരുന്ന അയ്യപ്പന്‍മാരുടെ സംഘത്തിലുണ്ടായിരുന്ന യുവതികളെയാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തുവെച്ച് ഭക്തര്‍ തടഞ്ഞത്.
ക്ഷേത്രത്തിനു സമീപത്തെത്തിയ ഇവരെ കണ്ട ഭക്തര്‍ വാഹനത്തിനു സമീപം ഒത്തു കൂടി. തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കി. എന്നാല്‍, തങ്ങള്‍ ശബരിമലയിലേയ്ക്ക് പോകാനെത്തിയവരാണെന്നായിരുന്നു യുവതികളുടെ മറുപടി. ഇതോടെ ഭക്തര്‍ ഒത്തു കൂടി പ്രതിഷേധവുമായി രംഗത്ത് എത്തി. സംഭവമറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസും സ്ഥലത്ത് എത്തി.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. സ്ഥലത്ത് എത്തിയ പോലീസ് സംഘം തീര്‍ത്ഥാടകരെ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭക്തര്‍ തയ്യാറായില്ല. ഇതോടെ യുവതികളെ ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജില്‍ താമസിപ്പിക്കുന്നതിനും, സംഘം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഇവരെ ഒപ്പം കൂട്ടാനും തീരുമാനമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: On Day 5, four women stopped from proceeding to Sabarimala Sabarimala shrine, Kottayam, News, Sabarimala Temple, Religion, Trending, Controversy, Women, Police, Protesters, Kerala.

Powered by Info News For You

Comments
Post a Comment