സംഘര്‍ഷം ഉണ്ടാക്കി യുവതികളെ സന്നിധാനത്തേക്കു കയറ്റാന്‍ പറ്റില്ലെന്ന് ഐജി എസ് ശ്രീജിത്ത്
സന്നിധാനം: (www.kvartha.com 19.10.2018) സംഘര്‍ഷം ഉണ്ടാക്കി യുവതികളെ സന്നിധാനത്തേക്കു കയറ്റാന്‍ പറ്റില്ലെന്ന് ഐജി എസ് ശ്രീജിത്ത്. യുവതികള്‍ ശ്രീകോവിലിനു മുന്നിലെത്തിയാല്‍ നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചതിനെത്തുടര്‍ന്ന് ഒടുവില്‍ തിരിച്ചിറങ്ങാന്‍ തന്നെ യുവതികളുടെ തീരുമാനം.
പതിനെട്ടാം പടിക്കുതാഴെ ശാന്തിമാരും പരികര്‍മികളും പ്രതിഷേധം ശക്തമാക്കിയതോടെ മുന്നോട്ടുപോകാനാകില്ലെന്നു യുവതികള്‍ക്കും വ്യക്തമായി. ഇതേത്തുടര്‍ന്ന്, വീടുവരെ ശക്തമായ സുരക്ഷയില്‍ എത്തിക്കാമെന്ന പോലീസിന്റെ ഉറപ്പില്‍ യുവതികള്‍ മലയിറങ്ങുകയാണ്.
തന്ത്രി കണ്ഠര് രാജീവരുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് ഐജി: ശ്രീജിത്ത് പറഞ്ഞു. യുവതികള്‍ ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ആചാരങ്ങളുടെ ലംഘനമാകും. അങ്ങനെ വന്നാല്‍ നട അടച്ചിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പതിനെട്ടാം പടിക്കു താഴത്തെ പ്രതിഷേധവും യുവതികളെ ബോധ്യപ്പെടുത്തി.
അതേത്തുടര്‍ന്ന് തിരിച്ചിറങ്ങാമെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ വീടിനും സ്വത്തിനും സുരക്ഷയൊരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനൊപ്പം തന്നെ ഇരുവരെയും മലയിറക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

Keywords: Kerala IG S Sreejith Said, I Am Also Ayyappa Devotee, While Negotiating With Protesters, Sabarimala Temple, Women, Protection, Police, News, Religion, Kerala.
Powered by Info News For You

Comments
Post a Comment