പി.കെ. ശ്രീമതി എം.പിയെ ആക്ഷേപിച്ചു യൂട്യൂബ് വീഡിയോ; വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 26.10.2018) പി.കെ. ശ്രീമതി എം.പി.യെയും കുടുംബത്തെയും ആക്ഷേപിച്ചു യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി. ജോസഫെയ്‌നിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. സ്ത്രീകളെ അവര്‍ ഏത് പദവിയിലിരുന്നാലും സാമൂഹ്യമാധ്യമങ്ങളിലൂടെ അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയില്‍ അപമാനിക്കുന്ന പ്രവണത കൂടി വരികയാണെന്ന് എം.സി.ജോസഫെയ്ന്‍ പറഞ്ഞു.

ഡോ.എന്‍ ഗോപാലകൃഷ്ണന്‍ എന്നയാളാണ് സ്വയം പ്രത്യക്ഷപ്പെട്ട് ഒരു ജനപ്രതിനിധിക്കെതിരെ മോശമായ ഭാഷയില്‍ യൂട്യൂബിലൂടെ നേരിട്ട് സംസാരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും എം.സി.ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളില്‍ അക്രമിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
വീഡിയോ പോസ്റ്റ് ചെയ്തയാളുടെ വിശദ വിവരങ്ങളും മറ്റ് വസ്തുതകളും അന്വേഷിച്ച് റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തും അയച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Social Network, Women, Case, YouTube video against Sreemathi MP; Women's commission case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?