പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്
കൊല്ലം: (www.kvartha.com 07.10.2018) പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. കുന്നത്തൂര്‍, ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ നടന്ന മിന്നല്‍ പരിശോധനയില്‍
ഹോസ്റ്റല്‍ കെട്ടിടങ്ങളും ശുചിമുറികളും വാട്ടര്‍ ടാങ്കുകളും വൃത്തിഹീനമായി കാണപ്പെട്ടു. ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയും കുട്ടികള്‍ക്ക് കൊടുക്കുന്ന പോക്കറ്റ് മണി സംബന്ധിച്ച രജിസ്റ്ററുകള്‍ ശരിയായി സൂക്ഷിക്കാതിരിക്കുകയും ഹോസ്റ്റലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട ഉപദേശക സമതി മീറ്റിംഗുകള്‍ യഥാസമയങ്ങളില്‍ നടത്താതിരിക്കുകയും കുട്ടികള്‍ക്ക് മെനു പ്രകാരമുള്ള ഭക്ഷണം നല്‍കാതിരികുകയും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, മെഡിക്കല്‍ ചെക്കപ്പ് എന്നിവ
യഥാസമയങ്ങളില്‍ നടത്താതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
ഡിവൈഎഎസ്പി അശോക്കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ആര്‍ രവികുമാര്‍, എം എം ജോസ്, ജെ സി പ്രമോദ് കൃഷ്ണന്‍, വി പി സുധീഷ്, എന്‍ രാജേഷ്, ഓഫീസര്‍മാരായ ജലജ, രേഖ, രമീജിയസ് വി ഫര്‍ണാണ്ടസ്, അനില്‍കുമാര്‍, ജോണ്‍സണ്‍, കാസ്‌ട്രോ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, Kollam, News, Raid, Tribal Women, Vigilance, vigilance inspection

Powered by Info News For You

Comments
Post a Comment