ടെസ്റ്റിലെ പന്താട്ടം തുണച്ചു; അരങ്ങേറാനൊരുങ്ങി റിഷഭ് പന്ത്, ഏകദിന ടീം പ്രഖ്യാപിച്ചു

മുംബൈ: (www.kvartha.com 11.10.2018) ഈ മാസം 21ന് ആരംഭിക്കുന്ന വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരം ഋഷഭ് പന്ത് ടീമില്‍ ഇടം നേടി. കളത്തിലിറങ്ങാനായാല്‍ തന്റെ ഏകദിന അരങ്ങേറ്റും കൂടിയാണ് പന്തിന്.

ഏഷ്യാ കപ്പില്‍ വിശ്രമത്തിലായിരുന്ന വിരാട് കോഹ്‌ലി ഏകദിന നായകസ്ഥാനത്ത് തിരിച്ചെത്തി. ദിനേശ് കാര്‍ത്തിക്കിനു പകരമാണ് ഋഷഭ് പന്ത് ടീമിലെത്തുന്നത്. ടീമിലെ പ്രധാന കീപ്പറായി എം എസ് ധോണി തന്നെ തുടരും. ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവന്ന ഓപണര്‍ രോഹിത് ശര്‍മയും തിരിച്ചെത്തിയിട്ടുണ്ട്.

അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുണ്ടാകുക. അവസാന മത്സരം കേരളപ്പിറവി ദിനമായ നവംബര്‍ ഓന്നിന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഏഷ്യ കപ്പിനിടെ പരിക്കേറ്റ കേധാര്‍ ജാദവിനെയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും ടീമില്‍ നിന്നും ഒഴിവാക്കി. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും ഇടം നേടാനായില്ല. ശര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി പേസ് നിരയുണ്ട്.



Keywords: India, Mumbai, Sports, Cricket, Indian Team, One day match, West Indies, National, Team for first 2 ODIs against Windies announced by BCCI 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?