പീഡനക്കേസ് പ്രതി സുഹറാബിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി
കാസര്‍കോട്: (www.kasargodvartha.com 05.10.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്‌നചിത്രം കാണിച്ച് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബദിയടുക്കയിലെ സുഹറാബി (38)യെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബദിയടുക്ക പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിയെ നഗ്നചിത്രം കാണിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനായാണ് ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. പോലീസിന്റെ അപേക്ഷ കോടതി ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് സുഹറാബി കാസര്‍കോട് ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യാന്‍ വൈകുന്നതിനെതിരെ ഡിവൈഎഫ്‌ഐ പോലീസ് സ്‌റ്റേഷനു മുന്നില്‍ രാപ്പകല്‍ സമരവും ജനാധിപത്യമഹിളാ അസോസിയേഷന്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ തലേദിവസം രാത്രിയോടെയാണ് സുഹറാബി കാസര്‍കോട്ടെത്തി കീഴടങ്ങിയത്.
രാത്രിയില്‍ തന്നെ ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഗ്നചിത്രം കാണിച്ചുവെന്ന പറയപ്പെടുന്ന ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെടുക്കാനായാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related News:
കീഴടങ്ങിയ സുഹറാബിയെയും കൊണ്ട് രാത്രിയില്‍ തെളിവെടുപ്പ്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു, ഫോണ്‍ കണ്ടെത്താന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Case, Police, Accused, Court, Custody, Kasaragod, Badiyadukka, News, Police submits report to court for getting Suharabi to Police custody

Powered by Info News For You

Comments
Post a Comment