സ്ത്രീകളെ രംഗത്തിറക്കി ശബരിമല സമരത്തെ പ്രതിരോധിക്കാന്‍ സിപിഎം ശ്രമം തുടങ്ങി, വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള യുവതികളെ ശബരിമലയിലെത്തിക്കാനും നീക്കം
പത്തനംതിട്ട: (www.kvartha.com 10.10.2018) ശബരിമലയിലെ യുവതീ പ്രവേശന വിധിയ്‌ക്കെതിരെയുള്ള സമരത്തെ പ്രതിരോധിക്കാന്‍ സിപിഎം വനിതകളെ രംഗത്തിറക്കുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് ഇതിനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി മെനഞ്ഞിരിക്കുന്നത്.
യുവതികളോട് ശബരിമലയില്‍ പോകണമെന്ന പ്രേരണയും നല്‍കാനാണ് നീക്കം. ഇതിന്റെ ആദ്യപടിയെന്ന നിലയ്ക്കാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയുടെ ആസ്ഥാനത്ത് സ്ത്രീ അവകാശ സംരക്ഷണ സംഗമം കഴിഞ്ഞദിവസം നടത്തിയത്.
തങ്ങളുടെ നിയന്ത്രണത്തിലുള്ള കുടുംബശ്രീകളിലെ അംഗങ്ങളേയും തൊഴിലുറപ്പ് തൊഴിലാളികളെയും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വനിത അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സ്ത്രീ അവകാശ സംരക്ഷണ സംഗമം എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇത്തരം യോഗങ്ങളില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായ ബോധവല്‍ക്കരണം നടത്താനും ശ്രമിക്കും.
വിദ്യാര്‍ത്ഥിനികളെ ശബരിമല യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണം നടത്താന്‍ എസ് എഫ് ഐയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ തുടക്കമായി കലാലയങ്ങളില്‍ ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനാണ് നീക്കം. എസ് എഫ് ഐ നിയന്ത്രിക്കുന്ന കോളജ് യൂണിയനും ഇവര്‍ക്ക് സ്വാധീനമുള്ള ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും സെമിനാറുകള്‍ നടത്തും.
യുവതീ പ്രവേശനത്തിനായി വാദിക്കുന്ന ഫെമിനിസ്റ്റുകളെയും അക്കാഡമിക് രംഗത്തുള്ളവരേയും സെമിനാറില്‍ പങ്കെടുപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചില കലാലയങ്ങളില്‍ കഴിഞ്ഞ ദിവസം എസ് എഫ് ഐയുടെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നതായും സൂചനയുണ്ട്. ശബരിമലയില്‍ പോകണമെന്ന് തങ്ങള്‍ ആരോടും പറയില്ലെന്ന് പാര്‍ട്ടി നേതൃത്വം പുറമേക്ക് പറയുന്നുണ്ടെങ്കിലും യുവതികള്‍ സന്നിധാനത്ത് എത്തേണ്ടത് അഭിമാനപ്രശ്‌നമായാണ് പാര്‍ട്ടി കാണുന്നത്.
ശബരിമല സമരം രാഷ്ട്രീയമായും പാര്‍ട്ടിക്ക് ക്ഷതമേല്‍പ്പിച്ചതായാണ് വിലയിരുത്തല്‍. ഭക്തസംഘടനകള്‍ നടത്തുന്ന നാമജപ പ്രതിഷേധ യാത്രയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്നതും ഇവരില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടെന്ന തിരിച്ചറിവുമാണ് സ്ത്രീകളെ രംഗത്തിറക്കി പ്രരിരോധിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
അതിനിടെ കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന സംഗമത്തിലെ മുഖ്യ വിഷയം ശബരിമലയാണെന്ന് പങ്കെടുത്ത പലര്‍ക്കും അറിയില്ലായിരുന്നുവത്രെ. യുവതീ പ്രവേശനത്തെ അനുകൂലിച്ച് ഉദ്ഘാടകയായ പി കെ ശ്രീമതി സംസാരിച്ചെങ്കിലും യുവതികള്‍ ശബരിമലയില്‍ പോകേണ്ടെന്ന് പങ്കെടുത്ത ചില സ്ത്രീകള്‍ മാധ്യമങ്ങളോട് തുറന്ന് പറയുകയും ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു സമ്മേളനം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ സംഗമത്തില്‍ എത്തിച്ചതെന്ന് ചില സ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയാണ് വിഷയം എന്നറിഞ്ഞതോടെ ചിലര്‍ സംഗമത്തില്‍ പങ്കെടുക്കാതെ മടങ്ങിപ്പോകുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala women's entry row: CPM gears up for counter-campaign in Kerala, Pathanamthitta, News, CPM, SFI, Sabarimala Temple, Religion, Controversy, Women, Trending, Kerala.

Powered by Info News For You

Comments
Post a Comment