നിയന്ത്രണം വിട്ട എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു: അപകടം പറന്നുയരുന്നതിനിടെ; യാത്രക്കാര്‍ സുരക്ഷിതര്‍

ചെന്നൈ: (www.kvartha.com 12.10.2018) നിയന്ത്രണം വിട്ട എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് ബി 737800 എന്ന വിമാനമാണ് പറന്നുയരുന്നതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.19 മണിയോടെയാണു വിമാനത്തിന്റെ രണ്ടു പിന്‍ ചക്രങ്ങള്‍ റണ്‍വേയില്‍നിന്നു പറന്നുയരുന്നതിനിടെ മതിലില്‍ ഇടിച്ചത്. മതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണതിനൊപ്പം വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 136 പേരാണു അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Air India Flight Hits Wall During Take-Off At Trichy, Pilot Punished, Chennai, News, Flight, Air India, Passengers, Mumbai, National

അപകടം നടന്ന ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ വിഷയം പൈലറ്റിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നു വിമാനം മുംബൈയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. മുംബൈയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. തുടര്‍ന്നു യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബൈയിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റിനെയും സഹപൈലറ്റിനെയും ചുമതലകളില്‍നിന്ന് ഒഴിവാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air India Flight Hits Wall During Take-Off At Trichy, Pilot Punished, Chennai, News, Flight, Air India, Passengers, Mumbai, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?