ഒടുവില്‍ കോടതി കനിഞ്ഞു; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയ്ക്ക് ജാമ്യം
കൊച്ചി: (www.kvartha.com 15.10.2018) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.
സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തില്‍ പ്രവേശിക്കാനാകൂ. ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കുന്ന സാഹചര്യം തെളിവിനെയും സാക്ഷിമൊഴികളേയും സ്വാധീനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
രണ്ടു പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാകുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ഇരുന്നു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫ്രാങ്കോയുടെ അഭിഭാഷന്‍ പറഞ്ഞു.
ഒരു ഘട്ടത്തില്‍ പോലും താന്‍ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കന്യാസ്ത്രീകളില്‍ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ല. മൊഴിയെടുപ്പും അന്വേഷണവും പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയിലോ റിമാന്‍ഡിലോ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന ഫ്രാങ്കോയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ അവസാനവാരം മുതല്‍ ഫ്രാങ്കോ റിമാന്‍ഡിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bishop Franco Mulakkal gets bail in nun molest case, Molestation, News, Trending, Court, Kerala, Bail.

Powered by Info News For You

Comments
Post a Comment