മഴ വന്നപ്പോള്‍ കുട എടുത്ത് തിരിച്ച് ഓടിവന്ന സഹോദരന്‍ കണ്ടത് അമ്മയും അനുജത്തിയും ഷോക്കേറ്റ് പിടയുന്നത്; മാതാവിന് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്, ഏഴുവയസുകാരിയുടെ മരണം നാടിന്റെ നൊമ്പരമായി

ബദിയടുക്ക: (www.kasargodvartha.com 01.10.2018) മഴ വന്നപ്പോള്‍ കുട എടുത്ത് തിരിച്ച് ഓടിവന്ന സഹോദരന്‍ കണ്ടത് അമ്മയും അനുജത്തിയും ഷോക്കേറ്റ് പിടയുന്നത്. മാതാവിന് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടാണെന്ന് പഞ്ചായത്ത് മെമ്പര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഏത്തടുക്കയിലെ കൂലിപ്പണിക്കാരനായ ജയറാം മൂല്യയുടെയും കുറമ്പടി അംഗണ്‍വാടിയിലെ ഹെല്‍പറായ ജയന്തിയുടെയും മകള്‍ അര്‍പ്പിത (ഏഴ്)യാണ് ഷോക്കേറ്റ് മരിച്ചത്.

സഹോദരന്‍ സായി കുമാറും മഴ വരുമ്പോള്‍ ഇവരോടൊപ്പം പറമ്പിലുണ്ടായിരുന്നു. അമ്മയ്ക്കും അനുജത്തിക്കും മഴ കൊള്ളാതിരിക്കാനായി കുട എടുക്കാനായി വീട്ടിലേക്ക് ഓടിപ്പോയതായിരുന്നു സായികുമാര്‍. ഈ സമയത്താണ് കാറ്റില്‍ മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണ് കമ്പി മുറിഞ്ഞ് ഇരുവര്‍ക്കും ഷോക്കേറ്റത്. കുടയുമായി തിരിച്ചെത്തിയ സായികുമാര്‍ കണ്ടത് മാതാവും അനുജത്തിയും പിടിയുന്നതായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുവരെയും ബദിയടുക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായ അര്‍പ്പിതയെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.

ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയകുട്ടിയാണ് അര്‍പ്പിത. മൂത്ത സഹോദരന്‍ ഹേമന്ത് അകല്‍പ്പാടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സായി കുമാര്‍ ഏത്തടുക്ക യു പി സ്‌കൂളില്‍ മൂന്നാം ക്ലാസിലും അര്‍പ്പിത ഇതേ സ്‌കൂളില്‍ ഒന്നാം ക്ലാസിലും പഠിക്കുകയായിരുന്നു. ഒരുമിച്ചാണ് ഇരുവരും സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയത്. ചായ കുടിച്ച ശേഷം അമ്മയോടൊപ്പം പറമ്പിലൂടെ നടക്കുന്നതിനിടെയാണ് ദുരന്തം കുടുംബത്തെ മാടിവിളിച്ചത്.

ഷോക്കേറ്റ ജയന്തിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. മകള്‍ മരിച്ച വിവരം ഇതുവരെ അവരെ അറിയിച്ചിട്ടില്ല.


Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Girl's death; natives shocked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?