വിമാനത്തില്‍ ലഗേജിനൊപ്പം അയച്ച വാദ്യ ഉപകരണം ഉടമസ്ഥന് ലഭിച്ചത് തവിടുപൊടിയായി

ചെങ്ങന്നൂര്‍: (www.kvartha.com 24.10.2018) വിമാനത്തില്‍ ലഗേജിനൊപ്പം അയച്ച സംഗീത ഉപകരണം ഉടമസ്ഥന് ലഭിച്ചത് തവിട് പൊടിയായി. തിരുവന്‍വണ്ടൂര്‍ സ്വദേശി അച്ചിലേത്ത് എ.ആര്‍ തുളസീധരന്റെ വാദ്യോപകരണമായ ( ഘടം) ആണ് തവിടുപൊടിയായി തിരികെ ലഭിച്ചത്. നവരാത്രി സംഗീതോത്സവവുമായി ബന്ധപ്പെട്ട് ഷാര്‍ജയിലെ റാസല്‍ഖൈമയില്‍ സംഗീതക്കച്ചേരിക്ക് പക്കമേളം ഒരുക്കുവാന്‍ പോയി തിരികെ വരികയായിരുന്നു തുളസിയും സംഘവും.

21ന് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ച ഇന്‍ഡിഗോ 6 ഇ 1402 എന്ന വിമാനത്തില്‍ ആയിരുന്നു മടക്കയാത്ര രാവിലെ 6.30 മണിയോടെയാണ് വിമാനം ഇറങ്ങിയത് . അല്പ സമയത്തിനുള്ളില്‍ ലഗേജ് കൈയ്യില്‍ ലഭിച്ചു. ലഗേജിന്റെ പുറമേ പൊതിഞ്ഞ കവര്‍ കീറിപ്പറിഞ്ഞിരിക്കുന്നത് കണ്ട ഇദ്ദേഹം സംശയം തോന്നിയതിനാല്‍ അത് അവിടെ വച്ച് തന്നെ അഴിച്ച് നോക്കിയപ്പോഴാണ് ഘടം തവിടുപൊടിയായി കിടക്കുന്ന കാഴ്ച കാണുന്നത്.

 Musical instrument has been destroyed during a flight, Flight, Compensation, Complaint, Thiruvananthapuram, Airport, News, Kerala

പുറത്തേ കവര്‍ കൂടാതെ ഘടത്തിന്റെ ആകൃതിയില്‍ ഫൈബറിന്റെ പുറംചട്ടയോടു കൂടി ഏറ്റവും ഭദ്രമായി ആണ് ഇത് പാക്ക് ചെയ്തിരുന്നത്. കൂടാതെ ഇത് മണ്ണ് കൊണ്ട് ഉണ്ടാക്കിയതാണെന്നും , വളരെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അതിന് പുറത്ത് ഇംഗ്ലീഷില്‍ വലുതായി എഴുതിയിട്ടുമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചു കൊണ്ടാണ് എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ ഈ ഉപകരണം കൈകാര്യം ചെയ്തത്. ഉടന്‍ തന്നെ എയര്‍പ്പോര്‍ട്ടിലുള്ള ഇന്‍ഡിഗോ ഓഫീസ് മാനേജരുമായി ബന്ധപ്പെട്ട് പരാതി നല്‍കി . പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിസ്സാര തുക വാഗ്ധാനം നല്‍കിയെങ്കിലും തുളസീധരന്‍ അത് അവഗണിച്ചു.

 Musical instrument has been destroyed during a flight, Flight, Compensation, Complaint, Thiruvananthapuram, Airport, News, Kerala

താന്‍ ഏറെ പ്രാണനെപ്പോലെ ഹൃദയത്തോട് ചേര്‍ത്ത ഈ വാദ്യ ഉപകരണം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് അദ്ദേഹം . തനിക്ക് മാന്യമായ നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടിയിലേക്ക് പോകുമെന്ന് തുളസീധരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Musical instrument has been destroyed during a flight, Flight, Compensation, Complaint, Thiruvananthapuram, Airport, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?