പുനര്‍ വിവാഹത്തിന് പരസ്യം നല്‍കി തട്ടിപ്പ്; അറസ്റ്റിലായ പ്രതി യുവതികളെ വലയില്‍ വീഴ്ത്തിയത് അതിവിദഗ്ദ്ധമായി, വിശ്വാസം പിടിച്ചുപറ്റിയ ശേഷം യുവതികളുടെ പേരില്‍ തന്നെ സിം കാര്‍ഡ് എടുത്ത് പുതിയ പരസ്യം നല്‍കി അടുത്ത ഇരയെ കണ്ടെത്തും

കൊച്ചി: (www.kasargodvartha.com 10.10.2018) പുനര്‍ വിവാഹത്തിന് പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി യുവതികളെ വലയില്‍ വീഴ്ത്തിയത് അതിവിദഗ്ദ്ധമായി. വിശ്വാസം പിടിച്ചുപറ്റിയ ശേഷം യുവതികളുടെ പേരില്‍ തന്നെ സിം കാര്‍ഡ് എടുത്ത് പുതിയ പരസ്യം നല്‍കി അടുത്ത ഇരയെ കണ്ടെത്തുകയാണ് പ്രതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനാല്‍ സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണങ്ങള്‍ വിജയംകണ്ടിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയെ (38)യാണ് കൊച്ചിയില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് കുമ്പളയിലെയടക്കം 50 ഓളം യുവതികള്‍ ഇയാളുടെ കെണിയില്‍പെട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പരസ്യം കണ്ട് വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചെടുത്തശേഷം പണവും സ്വര്‍ണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. വയനാട് മാനന്തവാടി കല്ലോടിയില്‍ താമസിച്ചിരുന്ന ബിജു മലപ്പുറം സ്വദേശിനിയുമായി അടുപ്പത്തിലാവുകയും പിന്നാലെ എറണാകുളം വടുതലയില്‍ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങുകയും ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വര്‍ണവുമായി മുങ്ങുകയുമായിരുന്നു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി ലഭിച്ചതോടെ എറണാകുളം നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികളെ കബളിപ്പിച്ച് അതിവിദഗ്ദ്ധമായി മുങ്ങുന്ന വിരുതനെ അറസ്റ്റു ചെയ്തത്. ഗുണ്ടല്‍പേട്ടയിലും വയനാട്ടിലും മാറിമാറി താമസിച്ചിരുന്ന പ്രതിക്കായി വ്യാപക തിരച്ചില്‍ നടിത്തിവരുന്നതിനിടെ കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

പ്രതിയെ പിടികൂടിയശേഷം ഇയാളുമായി സ്റ്റേഷനിലേക്കെത്തുന്നതിനിടെ തലേദിവസം നല്‍കിയ വിവാഹപരസ്യം കണ്ട് നിരവധി ഫോണ്‍കോളുകള്‍ ഇയാള്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കിട്ടുന്ന പണം മുഴുവന്‍ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

Related News:
പുനര്‍ വിവാഹത്തിന് പരസ്യം നല്‍കി തട്ടിപ്പ്; പയ്യന്നൂര്‍ സ്വദേശിയായ 38 കാരന്റെ കെണിയില്‍ കുടുങ്ങിയത് കാസര്‍കോട്ടെയടക്കം 50 ഓളം യുവതികള്‍, പ്രതി കൊച്ചിയില്‍ അറസ്റ്റില്‍



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kochi, Top-Headlines, kasaragod, Kannur, Cheating, Cheating case; Accused cheats 50 women
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?