തിരുവനന്തപുരത്ത് കടല്‍ ഉള്‍വലിഞ്ഞു; അപായ സൂചനയാണോ എന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍, മുന്നറിയിപ്പുനല്‍കി

തിരുവനന്തപുരം: (www.kvartha.com 04.10.2018) തിരുവനന്തപുരത്ത് കടല്‍ ഉള്‍വലിഞ്ഞു, അപായ സൂചനയാണോ എന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍. തീരത്ത് നൂറുമീറ്ററോളം ആണ് കടല്‍ ഉള്‍വലിഞ്ഞത്. ബുധനാഴ്ച ഉച്ചമുതല്‍ ഈ പ്രതിഭാസം തുടരുന്നുണ്ട്. തിരുവനന്തപുരത്ത് ശംഖുമുഖം, വലിയതുറ തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള തീരത്തെല്ലാം കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ട്.

ആഞ്ഞ് വീശുന്ന തിരമാലകള്‍ക്ക് പകരം കായലിലെപ്പോലെ ചെറിയ ഓളങ്ങള്‍ മാത്രമേയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ദിവസങ്ങളായി കടലില്‍പോയവരെ വിവരം അറിയിക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് മത്സ്യത്തൊഴിലാളികള്‍. കടല്‍ ഉള്‍വലിഞ്ഞത് അപായ സൂചനയാണോ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിച്ചു.

The sea was injected into Thiruvananthapuram Coastal, Thiruvananthapuram, Fishermen, News, Rain, Police, Kerala

കാലവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് കടലില്‍ പോയവരോടെല്ലാം വെള്ളിയാഴ്ച ഉച്ചയോടെ തിരികെയെത്താനാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളത്. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ് മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരൊക്കെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The sea was injected into Thiruvananthapuram Coastal, Thiruvananthapuram, Fishermen, News, Rain, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?