റിയാസ് മൗലവി കൊലക്കേസ് വിചാരണ തുടങ്ങി
കാസര്‍കോട്: പള്ളിയിലെ താമസ സ്ഥലത്തു കയറി മദ്രസ അധ്യാപകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. വിചാരണ കണക്കിലെടുത്ത് കോടതിയിലും പരിസരത്തും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2017 മാര്‍ച്ച് 20ന് രാത്രിയിലാണ് പഴയ ചൂരിയില്‍ മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവി(32)യെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കൂഡ്ലു സ്വദേശികളായ അജേഷ് എന്ന അപ്പു(20), നിഥിന്‍(19), സണ്ണകൂഡ്ലുവിലെ എന്‍ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
Powered by Info News For You

Comments
Post a Comment