കനത്ത മഴയ്ക്ക് സാധ്യത: പത്തനംതിട്ടയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു

പത്തനംതിട്ട: (www.kvartha.com 05.10.2018) കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു. കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകളാണ് തുറന്നത്. അണക്കെട്ടുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്പ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയില്‍ ജോലി ചെയ്യുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കക്കി ആനത്തോട് അണക്കെട്ടിന്റെ നാലു ഷട്ടറുകളും പമ്പാ അണക്കെട്ടിന്റെ ആറു ഷട്ടറുകളുമാണ് തുറന്നത്. അണക്കെട്ടുകള്‍ തുറന്നതില്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് അണക്കെട്ടുകള്‍ തുറക്കുന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മൂഴിയാര്‍ അണക്കെട്ട് തുറക്കുന്നതു മൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.



Keywords: Kerala, Pathanamthitta, News, Rain, Dam, River, Flood, 3 dams opened in Pathanamthitta



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?