സാലറി ചലഞ്ച്: നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചുവാങ്ങുന്നതിനെതിരെ ഹൈക്കോടതി
കൊച്ചി: (www.kvartha.com 04.10.2018) നവകേരള നിര്‍മിതിക്കായി ആവിഷ്‌കരിച്ച സാലറി ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചുവാങ്ങുന്നതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചുവാങ്ങുന്നത് ശരിയല്ല. ശമ്പളം നല്‍കാത്തവരുടെ പേര് പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
അഡ്വ. ജനറലിന്റെ ഉറപ്പിനു വിരുദ്ധമായാണ് പട്ടിക തയാറാക്കിയത്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയാറാക്കിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണമെന്ന് ചീഫ് സെക്രിട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി നിര്‍ബന്ധിത പിരിവ് ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്. അവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി പല വകുപ്പുകളും രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നും കോടതി വിമര്‍ശിച്ചു. വകുപ്പുകള്‍ക്കുള്ളിലെ ആഭ്യന്തര കാര്യമാണ്. അതിന് രഹസ്യ സ്വഭാവമുണ്ടെന്നും എജി കോടതിയില്‍ പറഞ്ഞു.

Keywords: Kerala, Kochi, High Court, News, Salary, Flood, HC on Salary challenge, HC on Salary challenge
Powered by Info News For You

Comments
Post a Comment