മന്ത്രിയുടെ കാറില്‍ ഇടിച്ച് കടന്നു കളഞ്ഞ ബൈക്ക് യാത്രികരായ പ്രായപൂര്‍ത്തിയാകാത്ത പയ്യന്മാര്‍ പിടിയില്‍
അഞ്ചല്‍: (www.kvartha.com 03.10.2018) കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനവുമായി ഇടിച്ചശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രികരെ പോലീസ് പിടികൂടി. സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ബൈക്കിന്റെ കളര്‍ മാറ്റുന്നതിനിടെയാണ് അഞ്ചല്‍ പുത്തയം അഗസ്ത്യക്കോട് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പിടിയിലായത്.
അഞ്ചല്‍ സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. അഞ്ചലിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറോളം സിസിടിവി കാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ബൈക്ക് പിടികൂടിയതെന്ന് സി.ഐ. ടി.സതികുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The bike passengers are taken into custody, bike, Passengers, Custody, News, Minister, Vehicles, CCTV, Kerala, Police.
Keywords: The bike passengers are taken into custody, bike, Passengers, Custody, News, Minister, Vehicles, CCTV, Kerala, Police.
Powered by Info News For You

Comments
Post a Comment