കാസര്‍കോട്ട് യുവതി ഉള്‍പ്പെട്ട ബ്ലാക്ക് മൈലിംഗ് സംഘം വലയിലായതായി സൂചന

കാസര്‍കോട്: (www.kasargodvartha.com 24.10.2018) കാസര്‍കോട്ട് യുവതി ഉള്‍പ്പെട്ട ബ്ലാക്ക് മൈലിംഗ് സംഘം വലയിലായതായി സൂചന. കാസര്‍കോടിന്റെ സമീപപ്രദേശത്തുള്ള യുവാവിനെ ബ്ലാക്ക് മൈലിംഗ് നടത്തി പണം തട്ടാനുള്ള ശ്രമത്തിനിടയില്‍ കാസര്‍കോട് മിലന്‍ തീയറ്ററിന് സമീപം വെച്ച് പണം വാങ്ങാന്‍ ഓട്ടോയിലെത്തിയപ്പോഴാണ് യുവതിയും സംഘവും കുടുങ്ങിയതെന്നാണ് വിവരം.
Kasaragod, Blackmail, case, accused, Held, custody, New blackmail trap case reported

ഇന്നോവ കാറില്‍ യുവാവ് പണവുമായി എത്തുകയായിരുന്നു. പോലീസിന് നേരത്തേ വിവരം നല്‍കിയതിനാല്‍ പണം യുവതിക്കും സംഘത്തിനും കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം പോലീസിന്റെ കെണിയില്‍ കുടുങ്ങിയത്. ഇവരെ സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Blackmail, case, accused, Held, custody, New blackmail trap case reported 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?