ജഡ്ജിക്ക് ഭീഷണി കത്ത്; അന്വേഷണം അവസാനിപ്പിക്കരുതെന്ന് കെ.എം.മാണി


കോട്ടയം: ബാര്‍ കോഴക്കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ ജഡ്ജിക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കരുതെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി രംഗത്ത്.

പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയതിനെ തുടര്‍ന്നാണ് മാണി ഡിജിപിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരിക്കുന്നത്.

പരാതിയില്ലെന്ന കാരണത്താല്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസ് എഴുതിതള്ളാന്‍ തീരുമാനിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഭീഷണി കത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ ശക്തമായ അന്വേഷണം തന്നെ നടത്തണമെന്നാണ് മാണി ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് മുമ്ബ് മുഖ്യമന്ത്രിക്കും മാണി പരാതി നല്‍കിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?