പി ബി അബ്ദുറസാഖ് - സമാനത കളില്ലാത്ത ജന നായകന്‍ - അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി
അബുദാബി : സമാനതകളില്ലാത്ത ജന നായകനെയാണ് പി ബി അബ്ദുറസാക്കിലൂടെ കാസറഗോഡിന് നഷ്ടപ്പെട്ടതെന്ന് അബുദാബി കെ എം സി സി ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. തനിക്ക് ദൈവം കനിഞ്ഞു നല്‍കിയ സമ്പത്തു പാവപ്പെട്ടവനും കൂടിയുള്ളതാണെന്ന് തിരിച്ചറിയുകയും അത് അവര്‍ക്കും കൂടി പങ്ക് വെക്കുകയും ചെയ്ത നേതാവായിരുന്നു. രണ്ട് പതിറ്റാണ്ടോളം കാലം പഞ്ചായത്ത് പ്രസിഡന്റ് തൊട്ട് എം എല്‍ എ സ്ഥാനം വരെ അലങ്കരിച്ചിട്ടും ഒരിക്കല്‍ പോലും ബത്തയോ ശമ്ബളമോ അദ്ദേഹം കൈ പറ്റാതെ അതൊക്കെയും തന്നെ തെരെഞ്ഞെടുത്ത ജനങ്ങള്‍ക്ക് തന്നെ നല്‍കി. വാചക കസര്‍ത്തും വാഗ്ദാനങ്ങളും നടത്താതെ വികസനവും ജനക്ഷേമ പദ്ധതികളും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവന്നു കഴിവ് തെളിയിച്ചു. ലാളിത്യവും എളിമയും ജീവിതത്തിന്റെ ഭാഗമാക്കുകയും ഭരണ പ്രതിപക്ഷ ഭേദമെന്യേ സര്‍വരുടെയും അംഗീകാരവും സ്വീകാര്യതയും നേടുവാനും കഴിഞ്ഞു.
അബുദാബി കെ എം സി സി യുമായി അടുത്തിടപെടുകയും പ്രവര്‍ത്തകന്മാരുമായി വ്യക്തി ബന്ധം പുലര്‍ത്തുകയും ചെയ്തു.
പുതുതായി നിലവില്‍ വന്ന ജില്ലാ കെ എം സി സി യുടെ പ്രവര്‍ത്തനോത്ഘാടനം അടുത്ത ആഴ്ച നിര്‍വഹിക്കേണ്ടിയിരുന്നത് റസാഖ് സാഹിബ് ആയിരുന്നു . അദ്ദേഹത്തോടുള്ള ആദര സുചകമായി പരിപാടി മാറ്റി വെച്ചു.
ജില്ലാപ്രസിഡന്റ് പൊവ്വല്‍ അബ്ദുല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹമീദ് കടപ്പുറം ഉത്ഘാടനം ചെയ്തു. സഹദ് ഫൈസി പ്രാര്‍ത്ഥന നടത്തി. അബുദാബി കണ്ണൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രമുഖ ചരിത്രകരനുമായ യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.
പി കെ അഹമ്മദ് , സമീര്‍ തൃക്കരിപ്പൂര്‍ , അബൂബക്കര്‍ സേഫ് ലൈന്‍, എ.ഹമീദ് ഹാജി, സെഡ്.എ. മൊഗ്രാല്‍,കെ.കെ.സുബൈര്‍, അഷറഫ് ഒളവറ, മുഹമ്മദ് ആലംപാടി, ഷമീം ബേക്കല്‍, അസീസ് പെര്‍മുദെ, അസീസ് ആറാട്ടുകടവ്, മുജീബ് മൊഗ്രാല്‍, സുലൈമാന്‍ കാനക്കോട്, സത്താര്‍ കുന്നംകൈ, ഇസ്മായില്‍ ഉദിനൂര്‍, പികെ അശ്‌റഫ്, ഷാഫി സിയരത്തിങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹനീഫ പടിഞ്ഞാര്‍മൂല സ്വാഗതവും അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment