അധ്യാപകന്റെ അപകടമരണം നാടിന്റെ നൊമ്പരമായി
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2018) അധ്യാപകന്റെ അപകടമരണം നാടിന്റെ നൊമ്പരമായി. ചായ്യോത്ത് സ്വദേശിയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എക്ക് കീഴിലെ സ്പെഷ്യലിസ്റ്റ് അധ്യാപകനുമായ ടി. ദിനേഷ് കുമാര്‍(45) ആണ് ഞായറാഴ്ച രാവിലെ 7.20 മണിയോടെ ഒടയംചാല്‍ കുന്നുംവയലില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ദിനേഷ് കുമാര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പാണത്തൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന എയ്ഞ്ചല്‍ ബസിടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടം വരുത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളില്‍ നടന്നു വരുന്ന എസ്.സി.ഇ.ആര്‍.ടി. ക്യാമ്പില്‍ ക്ലാസെടുത്തുവരികയായിരുന്നു ദിനേഷ്‌കുമാര്‍.
രാവിലെ ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ചരലില്‍തട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു. ദിനേഷ്‌കുമാര്‍ സംഭവ സ്ഥലത്ത് തന്നെ ദാരുണമായി മരണപ്പെട്ടു. ചായ്യോത്തെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞിരാമന്‍- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവനന്ദ് ഏക മകനാണ്.
സഹോദരങ്ങള്‍: ടി ബാബുരാജ് (പ്രധാന അധ്യാപകന്‍, ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ചന്ദ്രമോഹനന്‍ (ഗവ. ഹോമിയോ ആശുപത്രി, നീലേശ്വരം), കല, കനക. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം വൈകിട്ടോടെ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accidental-Death, Kanhangad, Teacher's accidental death; natives shocked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment