കൊല്ലം തുളസി അന്ധമായ മതവികാരത്തിന്റെ മതിഭ്രമത്തിന് അടിമയാകരുത്: നടനെതിരെ വനിതാ കമ്മീഷന്റെ രൂക്ഷവിമര്‍ശനം, മാപ്പ് പറഞ്ഞ് തടിയൂരിയെങ്കിലും കേസെടുക്കാന്‍ തന്നെ നീക്കം

തിരുവനന്തപുരം: (www.kvartha.com 12.10.2018) സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് നടന്ന റാലിക്കിടെ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ കൊല്ലം തുളസി അന്ധമായ മതവികാരം ഉണ്ടാക്കുന്ന മതിഭ്രമത്തിന് അടിമപ്പെടരുതെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍ പറഞ്ഞു. തുളസിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. അതിനാല്‍ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

സിനിമാ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാംസ്‌ക്കാരിക സന്ദേശ വാഹകരാണെന്നാണ് പൊതുവെയുള്ള ധാരണ. കൊല്ലം തുളസി ആ അര്‍ത്ഥത്തില്‍ ഒരു സാംസ്‌ക്കാരിക പ്രവര്‍ത്തകനാണെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ശബരിമലയില്‍ പോകാന്‍ താല്‍പര്യപ്പെടുന്ന സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. അന്ധമായ മതവികാരം കൊണ്ടുണ്ടാകുന്ന മതിഭ്രമത്തില്‍ നിന്നുണ്ടായതാണ് ആ പരാമര്‍ശങ്ങള്‍. ഇത്തരം മതിഭ്രമത്തിന് തുളസിയെ പോലുള്ളവര്‍ അടിമയാകരുതെന്നും എം സി ജോസഫെയ്ന്‍ പറഞ്ഞു.

അതേസമയം ഇക്കാര്യത്തില്‍ നടന്‍ മാപ്പ് പറഞ്ഞ് തടിയൂരിയെങ്കിലും കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് വനിതാ കമ്മീഷന്‍ തീരുമാനം. ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നായിരുന്നു തുളസിയുടെ വിവാദപരാമര്‍ശം. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് തുളസി വ്യക്തമാക്കിയത്. അയ്യപ്പഭക്തന്‍ എന്ന നിലയില്‍ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കൂടി പങ്കെടുത്ത പരിപാടി ആയതിനാല്‍ ബിജെപിക്കാരന്‍ എന്ന നിലയിലാണ് പരാമര്‍ശം പ്രചരിച്ചത്. എന്നാല്‍ ബിജെപിയുമായി തനിക്ക് ഒരു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords: Kerala, Thiruvananthapuram, News, Actor, Sabarimala Temple, Sabarimala, Women, Women insulting speech, Commission against Kollam Tulasi  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?