ജമാഅത്ത് പ്രസിഡണ്ടിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
കുമ്പള: (www.kasargodvartha.com 07.10.2018) കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ടും യു പി സ്‌കൂളിനടുത്ത് താമസക്കാരനുമായ പള്ളത്തിമാര്‍ മൂസ (70)യുടെ മരണം ഹൃദയാഘാതംമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയാണ് മൂസയെ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെ ചായ കുടിച്ച ശേഷം തോട്ടത്തില്‍ പുല്ലരിയാനെന്ന് പറഞ്ഞ് പോയതായിരുന്നു. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് സമീപത്തെ കുളത്തില്‍ ചെരിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹം കൊടിയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഹവ്വമ്മയാണ് മൂസയുടെ ഭാര്യ. ജലീല്‍, സലാം, നസീമ, ഫൗസിയ, ഷഹനാസ്, സഫിയ എന്നിവര്‍ മക്കളാണ്.
Related News:
ജമാഅത്ത് പ്രസിഡണ്ടിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയം, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Postmortem, Postmortem report, Kumbala, Death, Jamaath president's death; Postmortem report revealed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Postmortem, Postmortem report, Kumbala, Death, Jamaath president's death; Postmortem report revealed
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment