പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് പിണറായി; കേരളത്തിന്റെ വികസന സാധ്യതകള്‍ തകര്‍ക്കുകയാണ് കേന്ദ്രമെന്ന് വിമര്‍ശനം

ഷാര്‍ജ:(www.kasargodvartha.com 21/10/2018) കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പിണറായി. കേരളത്തിന്റെ വികസന സാധ്യതകള്‍ തകര്‍ക്കുകയാണ് പ്രധാനമന്ത്രിയെന്ന് ചെയ്യുന്നതെന്ന് ഷാര്‍ജയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം തടഞ്ഞതോടെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദുരിതാശ്വാസത്തിന് വിദേശ രാജ്യങ്ങളുടെ സഹായം നിഷേധിക്കുകയും സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ യാത്ര വിലക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തില്‍ വികസനം വരേണ്ട എന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശമലയാളികളുടെ സഹായം തേടുന്നത് സംബന്ധിച്ച ആശയം പങ്കുവെച്ചപ്പോള്‍ തന്നേക്കാള്‍ വാചാലനായിരുന്നു പ്രധാനമന്ത്രി. ഗുജറാത്ത് ദുരന്തകാലത്ത് ലോകമെമ്പാടുമുള്ള ഗുജറാത്തികളുടെ സഹായം തേടിയത് അദ്ദേഹം ഓര്‍ത്തെടുത്തു. വിദേശരാജ്യങ്ങളിലെ ജീവകാരുണ്യ സംഘടനകളുടെ സഹായം സ്വീകരിക്കാമെന്ന് നിര്‍ദേശവും നല്‍കി.

News, Sharjah, Gulf, Pinarayi-Vijayan,Prime minister,Pinarayi Vijayan against Prime Minister


യാത്രക്ക് കേന്ദ്രം അനുമതി നിഷേധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. മന്ത്രിമാര്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അനുമതി നിഷേധിച്ചെന്നും പിണറായി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sharjah, Gulf, Pinarayi-Vijayan,Prime minister,Pinarayi Vijayan against Prime Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?