പാസ് ആവശ്യപ്പെട്ട് അപമാനിച്ചു; കെ എസ് ആര്‍ ടി സി ചെക്കിംഗ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി അംഗപരിമിതനായ യാത്രക്കാരന്‍
പെരിങ്ങോം: (www.kasargodvartha.com 25.10.2018) പാസ് ആവശ്യപ്പെട്ട് അപമാനിച്ചതായി കെ എസ് ആര്‍ ടി സി ചെക്കിംഗ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി അംഗപരിമിതനായ യാത്രക്കാരന്‍. പെരിങ്ങോത്തെ ചെറുകിട വ്യാപാരി മനിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്.
നീലേശ്വരത്ത് നിന്ന് വര്‍ഷങ്ങളായി പയ്യന്നൂരിലേക്ക് യാത്ര ചെയ്യുന്നയാളാണ് ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് പാസ് പുതുക്കിയില്ലെന്ന കാരണത്താല്‍ അപമാനിക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്തത്. ലൈഫ് ലോംഗ് ആനുകൂല്യമുള്ള പാസ് പുതുക്കുവാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ പുതുക്കേണ്ട ആവശ്യമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബാലകൃഷ്ണനോട് പറഞ്ഞിരുന്നതിനാല്‍ നിലവിലുള്ള പാസ് ഉപയോഗിച്ചാണ് തലേദിവസം വരെ യാത്രചെയ്തത്. പാസ് പുതുക്കേണ്ട തീയതിയോ, വര്‍ഷമോ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുമില്ല. പരിശോധിച്ച ഉദ്യോഗസ്ഥനോട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും യാത്രക്കാരുടെ മുമ്പില്‍ വെച്ച് അപമാനിക്കുകയും, ഫൈന്‍ ഈടാക്കുകയും ചെയ്തുവെന്നാണ് ബാലകൃഷ്ണന്റെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, KSRTC, Handicapped Man's complaint against KSRTC Checking officer
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment