വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

തിരുവനന്തപുരം: (www.kvartha.com 24.10.2018) വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. വിഴിഞ്ഞം ചൊവ്വര കാവുനടയില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പട്ടം താണുപിള്ള സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്.

അപകടസമയത്ത് പത്തോളം കുട്ടികള്‍ ബസിലുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഴകാരണം ബസ് റോഡില്‍ നിന്നും തെന്നിമാറിയതാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 School bus carrying 20 children falls into canal in Thiruvananthapuram , Thiruvananthapuram, News, Accident, Injured, Students, Hospital, Treatment, Kerala.

ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ബസ് പോയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: School bus carrying 20 children falls into canal in Thiruvananthapuram
, Thiruvananthapuram, News, Accident, Injured, Students, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?