ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവ് കാമുകനെ തലയ്ക്കടിച്ച് കൊന്നു

ന്യൂഡല്‍ഹി: (www.kvartha.com 24.10.2018) ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ ഭര്‍ത്താവ് കാമുകനെ തലയ്ക്കടിച്ച് കൊന്നു. ഡെല്‍ഹിയിലെ മഹേന്ദ്ര പാര്‍ക്കിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് വിനോദ് സഹ(33) യെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. സജ്ജന്‍ പാസ്വാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം രാത്രി വിനോദ് ഉറങ്ങിക്കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനിടെ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന വിനോദ് ഇരുവരും തമ്മിലുള്ള അവിഹിതം നേരില്‍ കണ്ടു.

Man Allegedly Kills Wife's Lover In Delhi, New Delhi, Crime, Criminal Case, Murder, Police, Arrested, National

ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയ വിനോദ് പാസ്വാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടുത്തുണ്ടായിരുന്ന ഇഷ്ടിക എടുത്ത് അയാളുടെ തല അടിച്ച് പൊളിക്കുകയുമായിരുന്നു. കൊല നടത്തിയ ശേഷം വിനോദും ഭാര്യയും ഒളിവിലായിരുന്നു. ഞായറാഴ്ച രാവിലെ വിനോദിന്റെ വീട്ടില്‍ നിന്നും പാസ്വാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡെല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നും വിനോദിനെയും കുടുംബത്തെയും പോലീസ് കണ്ടെത്തിയത്. തന്റെ കുടുംബത്തോടൊപ്പം ബീഹാറിലേക്ക് പോകാനൊരുങ്ങവെയാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

Keywords: Man Allegedly Kills Wife's Lover In Delhi, New Delhi, Crime, Criminal Case, Murder, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?