കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് അടിച്ചെടുത്തു; ഒന്നുമറിയാത്തതുപോലെ പരാതി നല്‍കാന്‍ കൂട്ടുംപോയി; യുവതിയും സംഘവും അറസ്റ്റില്‍
കായംകുളം: (www.kvartha.com 12.10.2018) കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുത്തതിനു ശേഷം പരാതി നല്‍കാന്‍ കൂട്ടുപോയ യുവതിയും സംഘവും അറസ്റ്റില്‍. ഓച്ചിറ പായിക്കുഴി നാട്ടുങ്കല്‍വീട്ടില്‍ നസീന (23), കൃഷ്ണപുരം നിഷാദ് മന്‍സിലില്‍ നിഷാദ് (22), പെരുങ്ങാല കണ്ടിശ്ശേരി തെക്കതില്‍ മുഹമ്മദ് കുഞ്ഞ് (അനി-28) എന്നിവരാണു പിടിയിലായത്.
പത്തിയൂര്‍ കിഴക്ക് സ്‌നേഹാലയത്തില്‍ സുരേഷിന്റെ ഭാര്യയായ കലയുടെ എ ടി എം കാര്‍ഡാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണു കല തന്റെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് ബാങ്കില്‍ പരാതിയും നല്‍കി. അതോടെയാണ് 68,600 രൂപ പല തവണയായി പിന്‍വലിച്ചെന്ന വിവരം അറിയുന്നത്.
കൂട്ടുകാരി നസീനയുമൊത്താണു പരാതി നല്‍കാന്‍ ബാങ്കിലും പോലീസ് സ്‌റ്റേഷനിലും കല എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കായംകുളത്തെ ഒരു പമ്പില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് 600 രൂപയ്ക്കു പെട്രോള്‍ അടിച്ചതായി, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച എസ്‌ഐ രാജന്‍ബാബു കണ്ടെത്തി.
തുടര്‍ന്നു പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞ നിഷാദിനെ (22) ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു സുഹൃത്തായ പെരുങ്ങാല കണ്ടിശേരി തെക്കതില്‍ മുഹമ്മദ് കുഞ്ഞ് (അനി-28) ആണ് കാര്‍ഡ് നല്‍കിയതെന്ന് അറിയാന്‍ കഴിഞ്ഞു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണു നസീനയെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നത്. സ്വകാര്യപണമിടപാട് ബാങ്കിലെ മുതുകുളം ശാഖയിലെ കലക്ഷന്‍ ഏജന്റുമാരാണ് കലയും നസീനയും. അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. ജോലി സ്ഥലത്തു വച്ചാണു കലയുടെ ബാഗില്‍ നിന്നു നസീന കാര്‍ഡ് കൈക്കലാക്കിയത്. തുടര്‍ന്നു സുഹൃത്തായ മുഹമ്മദ് കുഞ്ഞിനു പണമെടുക്കാനായി കാര്‍ഡ് കൈമാറുകയായിരുന്നു.
മുഹമ്മദ് കുഞ്ഞി കാര്‍ഡ് മറ്റൊരു സുഹൃത്തായ നിഷാദിനെ ഏല്‍പ്പിക്കുകയായിരുന്നു. എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ തന്നെ പിന്‍ നമ്പര്‍ എഴുതിയത് ഇവര്‍ക്കു സഹായകമായി. പോലീസ് സ്‌റ്റേഷനിലെ വിവരങ്ങള്‍ നസീന അപ്പപ്പോള്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെ നിഷാദിനെ അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three arrested including woman in cheating case, News, Cheating, Case, Police, Arrested, Local-News, ATM card, Kerala.

Powered by Info News For You

Comments
Post a Comment