ആക്ടിവിസ്റ്റുകളായ യുവതികളുടെ ഒരു സംഘം തന്നെ ശബരിമലയില്‍ എത്തുന്നു; കനത്ത സുരക്ഷ

പമ്പ: (www.kvartha.com 20.10.2018) ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ ശബരിമല കയറാന്‍ എത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിരീക്ഷണം ശക്തമാക്കി പോലീസ്. വരാന്‍ സാധ്യതയുള്ള പത്തോളം യുവതികളുടെ വീടുകള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയാണ്. ഇവര്‍ ആരും ഇതുവരെ വീടുകളില്‍നിന്ന് ഇറങ്ങിയിട്ടില്ലെന്നു മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കു വിവിധ ജില്ലകളിലെ ഇന്റലിജന്‍സ് വിഭാഗം വിവരം കൈമാറി.

ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടക്കുംവരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. പ്രതിഷേധക്കാര്‍ ഇപ്പോഴും സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.

More women entering Sabarimala, Pampa, Sabarimala Temple, News, Trending, Religion, Women, Controversy, Kerala

അതിനിടെ സന്നിധാനത്തു യുവതികള്‍ വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു. യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജന്‍ഡയ്ക്കു വേണ്ടി നിന്നുകൊടുക്കുകയാണെന്നും ശങ്കര്‍ദാസ് ആരോപിച്ചു.

അതേസമയം ശബരിമലയില്‍ കൈ പൊള്ളിയ നിലയിലാണു സംസ്ഥാന സര്‍ക്കാരും സിപിഎമ്മും. സന്നിധാനത്തുനിന്നു ശ്രദ്ധ സുപ്രീംകോടതിയിലേക്കു വീണ്ടും മാറുന്നതുവരെ ഒരു പോംവഴി കാണുക എളുപ്പവുമല്ല. സംസ്ഥാന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും തുടര്‍നടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും പോലീസ് വീഴ്ച വരുത്തി. സന്നിധാനം വരെ വന്‍സുരക്ഷയില്‍ കൊണ്ടുപോയ രണ്ടു യുവതികളെ അതേ വേഗത്തില്‍ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മയുടെ തെളിവായി.

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല ശബരിമലയെന്ന മുന്‍ നിലപാട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുത്തി. ശബരിമലയുടെ ആചാരസംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: More women entering Sabarimala, Pampa, Sabarimala Temple, News, Trending, Religion, Women, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?