പയ്യന്നൂരില്‍ പ്രായമായ സ്ത്രീയെ ശുശ്രൂഷിക്കാനെത്തി സ്വര്‍ണാഭരണം മോഷ്ടിച്ച കാസര്‍കോട്ടുകാരിയെ പോലീസ് അറസ്റ്റു ചെയ്തു

പയ്യന്നൂര്‍: (www.kasargodvartha.com 15.10.2018) പ്രായമായ സ്ത്രീയെ ശുശ്രൂഷിക്കാനെത്തി സ്വര്‍ണാഭരണം മോഷ്ടിച്ച കാസര്‍കോട് സ്വദേശിനിയായ ഹോംനഴ്‌സിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ബന്തടുക്ക മലാംകുണ്ടിലെ രാധ ജാനകി (48)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തെ പ്രിയയുടെ വീട്ടില്‍ നിന്നുമാണ് ആറര പവന്റെ മാലയും ഒന്നര പവന്‍ വീതമുള്ള രണ്ട് മാലകളും കവര്‍ച്ച ചെയ്തത്.

പ്രിയയുടെ അമ്മയെ ശുശ്രൂഷിക്കാന്‍ തളിപ്പറമ്പിലെ സ്ഥാപനത്തില്‍ നിന്നാണ് രാധാ ജാനകിയെ ഹോം നഴ്‌സായി കൊണ്ടുവന്നത്. കഴിഞ്ഞ 12 നാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ട വിവരം പ്രിയ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ ഹോം നഴ്‌സ് ജോലി ഉപേക്ഷിച്ച് പോയിരുന്നു. ഹോം നഴ്‌സിനെ സംശയമുണ്ടെന്ന പരാതിയില്‍ഹോം നഴ്‌സ് സെന്ററുമായി ബന്ധപ്പെട്ട് വിലാസം കണ്ടെത്തിയാണ് രാധ ജാനകിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ കവര്‍ച്ച ചെയ്തതായി തെളിയുകയായിരുന്നു.

കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പയ്യന്നൂരിലെ മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ചതായി പ്രതി പൊലിസിനോട് സമ്മതിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kannur, payyannur, Top-Headlines, Crime, arrest, Robbery case; Home nurse arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?