സീനത്തിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി

കുമ്പള: (www.kasargodvartha.com 03.10.2018) നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണപ്പെട്ട ആരിക്കാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കെ സീനത്ത് ബീഗത്തിന്റെ (38) മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് മുഹമ്മദ് -നബീസ ദമ്പതികളുടെ മകളും പയ്യന്നൂര്‍ സ്വദേശി അയ്യൂബിന്റെ ഭാര്യയുമായ സീനത്ത് ബീഗം മരണപ്പെട്ടത്.

ഉറക്കത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട സീനത്തിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് അയ്യൂബ് ഗള്‍ഫിലായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു സീനത്ത് താമസിച്ചു വന്നിരുന്നത്. മരണവിവരമറിഞ്ഞ് അയ്യൂബ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ടുണ്ട്.

മക്കള്‍: അജ്മല്‍, അന്‍സീറ. സഹോദരങ്ങള്‍: നസീര്‍, സമീര്‍, ഷരീഫ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Kumbala, Zeenath's death; Family shocked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?