കേന്ദ്ര സര്‍വകലാശാലയില്‍ അരങ്ങേറിയത് സി പി എം ഗുഡാലോചനയുടെ ഭാഗമായുള്ള കലാപ ശ്രമം: ബിജെപി

കാസര്‍കോട്: (www.kvartha.com 10.10.2018) പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ അരങ്ങേറിയത് സി പി എം ഗൂഡാലോചനയുടെ ഭാഗമായുള്ള കലാപ ശ്രമമാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. അതിന് തിരികൊളുത്താനാണ് ആത്മഹത്യാ നാടകം ഉണ്ടാക്കിയത്. ആത്മഹത്യാ നാടകത്തിന്റെ മറവില്‍ കലാപം സൃഷ്ടിച്ച് യുണിവേഴ്‌സിറ്റിയെ തകര്‍ക്കുകയായിരുന്നു ലക്ഷൃം.
Central University, Kerala, News, BJP, University, BJP against police and CPM on CUK strike

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല ജീവനക്കാരെ പത്ത് മണിക്കുറിലധികം അക്കാദമിക് കെട്ടിടത്തിനകത്ത് തടഞ്ഞുവെച്ച് വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ പുറത്ത് നിന്നെത്തിയവര്‍ സര്‍വകലാശാലയ്ക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഴിഞ്ഞാടിയിട്ടും പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ് ചെയ്തത്. രാത്രിയോടെ സ്ഥലത്തെത്തിയ ബി ജെ പി നേതാക്കള്‍ ശക്തമായി ഇടപെട്ട് പ്രതിഷേധിച്ചതോടെയാണ് ജീവനക്കാരെ മോചിപ്പിക്കാന്‍ പോലീസ് തയ്യാറായത്. ഒരു പകല്‍ മുഴുവന്‍ സി പി എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി നിന്ന് പോലീസ് സമരക്കാര്‍ക്ക് അഴിഞ്ഞാടാന്‍ ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നു.

പുറത്ത് നിന്ന് എത്തിയവര്‍ ഉള്‍പ്പെടെയാണ് സമര നാടകത്തിലുണ്ടായിരുന്നത്. സി പി എമ്മും പോഷക സംഘടനകളും ചേര്‍ന്ന് നടത്തിയ സമരത്തില്‍ പുറത്തുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും യുണിഫോമുകളില്‍ തന്നെ ഉണ്ടായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൃത്യനിര്‍വ്വഹണത്തിലെ ഗുരുതരമായ വീഴ്ച്ചയാണ് ഇത്തരത്തിലുള്ളവര്‍ സര്‍വകലാശാലയ്ക്കകത്ത് എത്താന്‍ കാരണം. സമരം തടയുന്നതില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോാഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര സര്‍ക്കാറിനെതിരെ കലാപമുണ്ടാക്കാനുള്ള സി പി എം ശ്രമങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് ശ്രീകാന്ത് പ്രസ്ഥാവനയില്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Central University, Kerala, News, BJP, University, BJP against police and CPM on CUK strike


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?