ബ്രൂവറികള്‍ റദ്ദാക്കിയതിന് പിന്നാലെ മൈക്രോ ബ്രൂവറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 08.10.2018) ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് മൈക്രോ ബ്രൂവറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൈക്രോ ബ്രൂവറികള്‍ തുടങ്ങുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിനായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ബെംഗളുരുവിലേക്ക് പോകുകയും പഠനത്തിന് ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും രമേശ് ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവരാതിരിക്കാനാണ് വിവാദങ്ങള്‍ ശമിപ്പിക്കാനായി അനുമതി റദ്ധാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബ്രൂവറി യൂണിറ്റുകള്‍ നല്‍കാനായി നല്‍കിയ അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.


Keywords: Kerala, Thiruvananthapuram, News, Ramesh Chennithala, Pinarayi vijayan, Liquor, Govt to try for allowing Micro Brewery: Chennithala 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?