എസ്.വൈ.എസ് മുളിയാര്‍ പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവില്‍ വന്നു; എ.ബി.ശാഫി പൊവ്വല്‍ പ്രസിഡണ്ട്, ഫോറൈന്‍ മുഹമ്മദ് കുഞ്ഞി സെക്രട്ടറി




പൊവ്വല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആധികാരിക പോഷക സംഘടനയായ സമസ്ത സുന്നി യുവജന സംഘടനയുടെ (എസ്.വൈ.എസ്) മുളിയാര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്രസ ഓഡിറ്റോറിയത്തില്‍ വെച്ച് വളരെ വിപുലമായ പരിപാടികളോടെ നടന്നു സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ.ഖാസിം മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു.
എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം അബൂബക്കര്‍ മൂലടുക്കം അദ്യക്ഷത വഹിച്ചു.

ജാബിര്‍ ഹുദവി ക്ലാസെടുത്തു. സമസ്ത ജില്ലാ മുശാവറ അംഗം ഇ പി ഹംസത്തു സഅദി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂര്‍, എസ്.കെ.എസ്.എസ് എഫ് ജില്ലാ സെക്രട്ടറി സുബൈര്‍ ദാരിമി പൊവ്വല്‍, അബ്ദുസലാം ദാരിമി കരുവാരക്കുണ്ട് ,ഹാശിം ദാരിമി, സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ഫൈസി, ട്രഷറര്‍ എ മുഹമ്മദ് കുഞ്ഞി ആലൂര്‍, മുഫത്തിശ് മുസ്തഫാ ദാരിമി, റശീദ് ഫൈസി, എ ബി. ശാഫി, സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി,എം അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ് കൊളച്ചെപ്പ്, റസ്സാഖ് ചാപ്പ, എസ്.കെ.എസ്.എസ്.എഫ് മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂര്‍, ബിസ്മില്ല അബ്ദുല്‍ ഖാദര്‍ ,ബാത്തി ഷ പൊവ്വല്‍, മൊട്ട അബ്ദുല്‍ ഖാദര്‍ ,മൊയ്തു ബാവാഞ്ഞി,റഊഫ് ബായിക്കര എന്നിവര്‍ പ്രസംഗിച്ചു സെക്രട്ടറി പി.എം എ 'സലാംനഈമി സ്വാഗതവും ഫോറൈന്‍ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

 - പുതിയ ഭാരവാഹികള്‍: എ.ബി.ശാഫി പൊവ്വല്‍, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരായി സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍, അബ്ദുല്ല ആലൂര്‍,അബ്ദുള്‍ ഖാദര്‍ മുക്രി നുസ്രത്ത്  എന്നിവരേയും ജനറല്‍ സെക്രട്ടറിയായി ഫോറൈന്‍ മുഹമ്മദ് കുഞ്ഞിയെയും ജോയിന്‍ സെക്രട്ടറിമാരായി പി.എം.എ സലാംനഈമി, ഹമീദ് ബെളളിപ്പാടി എന്നിവരും ട്രഷറര്‍ ആയി മന്‍സൂര്‍ മല്ലത്തും തെരെഞ്ഞെടുത്തു.
മണ്ഡലം സെക്രട്ടറി റൗഫ് ബായിക്കര തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?