'സ്‌കൂള്‍, കോളജ്, ഓഫീസ്, പോകുന്ന സ്ത്രീകളൂടെ ശ്രദ്ധക്ക്... വഴിയില്‍വെച്ച് കുട്ടികള്‍ കരഞ്ഞുകൊണ്ട് അഡ്രസ്സ് കാണിച്ചാല്‍ കൊണ്ടുവിടരുത്, സ്ത്രീ കടത്ത് മാഫിയ പിന്നിലുണ്ട്'; പോലീസിന്റെ മുന്നറിയിപ്പെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം; മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍
കാസര്‍കോട്: (www.kvartha.com 08.10.2018) 'സ്‌കൂള്‍, കോളജ്, ഓഫീസ്, പോകുന്ന സ്ത്രീകളൂടെ ശ്രദ്ധക്ക്... വഴിയില്‍വെച്ച് കുട്ടികള്‍ കരഞ്ഞുകൊണ്ട് അഡ്രസ്സ് കാണിച്ചാല്‍ കൊണ്ടുവിടരുത്, സ്ത്രീ കടത്ത് മാഫിയ പിന്നിലുണ്ട്', കേരള പോലീസിന്റെ മുന്നറിയിപ്പെന്ന രീതിയില്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ പ്രചരിക്കുന്ന ഒരു പോസ്റ്റ് ആണിത്. എന്നാല്‍ കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ്.
പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം:
പോലീസിന്റെ മുന്നറിയിപ്പ്...? കഴിവതും ഷെയര്‍ ചെയ്ത് സഹകരിക്കുക. പ്രത്യേകിച്ച് സ്ത്രീകളൂുടെ ശ്രദ്ധക്ക്, അവരുടെ സുരക്ഷക്കായ്... അത്യാവശമായ് ഇത് വായിച്ച് മറ്റുള്ളവരെ അറിയിച്ച് സഹായിക്കുക.
സ്‌കൂള്‍, കോളേജ്, ഓഫീസ്, പോകുന്ന സ്ത്രീകളൂടെ ശ്രദ്ധക്ക്.. നിങ്ങള്‍ പോകുന്ന വഴിയില്‍ ഏതെങ്കിലും കുട്ടികള്‍ കരഞ്ഞുകൊണ്ട് തന്റെ കയ്യിലുള്ള അഡ്രസ്സ് കാണിച്ച് കൊണ്ടുവിടുമോന്ന് ചോദിച്ചാല്‍ ആ അഡ്രസ്സില്‍ കൊണ്ടുപോകാതെ നേരെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുചെന്നാക്കുക. കാരണം, ഇങ്ങനെ കരയുന്ന കുട്ടികളുടെ പിറകില്‍ ഗുണ്ടകളുടെ ഒരു വലിയ കൂട്ടം ഉണ്ട്. ഇങ്ങനെ കുട്ടികള്‍ കൊണ്ടുവരുന്ന സ്ത്രീകളെ കടത്തുകയും, പീഡനം അങ്ങനെ നിഷ്ടൂരമായ പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്.
ഇത് അവരുടെ പുതിയൊരു തന്ത്രമാണ്. അതുകൊണ്ട് സ്ത്രീകളുടെ നല്ലതിനുവേണ്ടി പറഞ്ഞ് മനസിലാക്കി സഹോദരികള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ദുരന്തം വരാതെ മുന്നറിയിപ്പായിരിക്കട്ടെ ഇത്. Share ചെയ്ത് സഹായിക്കുക.
KERALA POLICE

പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സത്യാവസ്ഥ അറിയാന്‍ ഫെയ്‌സ്ബുക്കിലൂടെ കേരള പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് പോലീസ് നല്‍കിയട്ടില്ലെന്ന അറിയിപ്പ് ലഭിച്ചത്. ഇത്തരത്തില്‍ നിരവധി വ്യാജ പോസ്റ്റുകളാണ് പോലീസിന്റെ മുന്നറിയിപ്പെന്ന രീതിയില്‍ ദിനംപ്രതി പ്രചരിക്കുന്നത്. പോസ്റ്റിന്റെ അവസാനത്തില്‍ കേരള പോലീസ് എന്ന് കാണുമ്പോഴേക്കും ഇത് സത്യമെന്ന് കരുതി പലരും ഷയര്‍ ചെയ്യുകയാണ് പതിവ്. കേരള പോലീസിന്റെ പേരിലുള്ള പോസ്റ്റുകള്‍ സത്യാവസ്ഥ മനസിലാക്കാതെ ഷയര്‍ ചെയ്യുന്നതിന് മുമ്പ് ഫെയ്‌സ്ബുക്കിലൂടെയോ മറ്റോ കേരള പോലീസിനോട് നേരിട്ട് കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്. 24 മണിക്കൂറും സജ്ജമായ സോഷ്യല്‍ മീഡിയ സെല്‍ കേരള പോലീസിനുണ്ട്.
Keywords: Kerala, kasaragod, Thiruvananthapuram, News, Police, Women, Fake, Message, Social Network, Clarify by Kerala Police on fake message

Powered by Info News For You

Comments
Post a Comment